ദുരിതാശ്വാസ പ്രവര്‍ത്തനം: വിസ്മയം തീര്‍ത്ത് അല്‍ബിര്‍റ്
കോഴിക്കോട് : കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം ദുരിതമനുഭവിച്ചവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ വിസ്മയം തീര്‍ത്ത് അല്‍ബിര്‍റ് കുരുന്നുകള്‍. തങ്ങളുടെ ദീര്‍ഘകാല സമ്പാദ്യമായ നാണയത്തുട്ടുകള്‍ മുതല്‍ പുസ്തകങ്ങള്‍, ബാഗുകള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി 13 ലോഡ് വസ്തുക്കളും പത്ത് ലക്ഷം രൂപയും സമാഹരിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബിര്‍റ് പ്രീ സ്‌കൂളിന്റെ നിര്‍ദേശ പ്രകാരമായിരുന്നു സഹായ ശേഖരണം.
ഫണ്ട് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് അല്‍ബിര്‍റ് ചെയര്‍മാന്‍ ജമലുല്ലൈലി തങ്ങള്‍ കൈമാറി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങള്‍, അല്‍ബിര്‍റ് സ്റ്റേറ്റ് സമിതി അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. സഹായിക്കാനുള്ള അറിയിപ്പ് ലഭിച്ചയുടനെ രക്ഷിതാക്കളും അധ്യാപികമാരും മാനേജ്‌മെന്റും നാട്ടുകാരും കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സംരംഭം വന്‍വിജയമാക്കി. ശേഖരിച്ച വസ്തുക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു. ജില്ലാ കോഡിനേറ്റര്‍മാരായ ജാബിര്‍ ഹുദവി ചാനടുക്കം, ഫൈസല്‍ ഹുദവി, ഉമര്‍ മൗലവി, സലാം റഹ്മാനി, മുനീര്‍ മാസ്റ്റര്‍, സി.ടി ഷെരീഫ്, ഹസന്‍ മാസ്റ്റര്‍, നൗഫല്‍ വാഫി, അസ്‌കറലി മാസ്റ്റര്‍ കരിമ്പ, ഹംസ മാസ്റ്റര്‍ മയ്യില്‍, അഷ്‌റഫ് അണ്ടോണ നേതൃത്വം നല്‍കി. സഹകരിച്ച എല്ലാവര്‍ക്കും കണ്‍വീനര്‍ ഉമര്‍ ഫൈസി മുക്കം, കോഡിനേറ്റര്‍ ഇസ്മായില്‍ മുജദ്ദിദി എന്നിവര്‍ നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."