അബ്ദുറസാഖ് ഹാജിയുടെ വിയോഗം നാടിന് തീരാനഷ്ടം
ഉരുവച്ചാല്‍: കാഞ്ഞിലേരി മഹല്ല്, പള്ളി, മദ്‌റസ പ്രസ്ഥാനങ്ങളുടെ മുന്‍നിരപ്രവര്‍ത്തകനായ അബ്ദുറസാഖ് ഹാജി ഓര്‍മയായി. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കിയ മാര്‍ഗദര്‍ശിയെയാണ് കരേറ്റ, കാഞ്ഞിലേരി പ്രദേശത്തുകാര്‍ക്ക് നഷ്ടമായത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ റസാഖ് ഹാജി ഏറെ താത്പര്യമെടുത്തിരുന്നു. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചു. ശരീരിക പ്രയാസങ്ങള്‍ അലട്ടുന്നതുവരെ മഹല്ലുകാരുടെ എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
പാണക്കാട് കുടുംബവുമായും സമസ്തയുടെ ആലിമീങ്ങളുമായും വലിയ ബന്ധം സ്ഥാപിച്ചിരുന്നു. പ്രദേശത്തെ സമസ്തയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും നേതൃനിലയില്‍ നിലയുറപ്പിച്ചു. ഒപ്പം സമൂഹിക, സാംസ്‌കാരിക വിഷങ്ങളില്‍ പക്വമായി ഇടപെട്ടു. പുതുതലമുറക്ക് തന്റെ ജീവിതത്തില്‍ നിന്നു പഠിക്കാന്‍ പലതും ബാക്കിവച്ചാണ് റസാഖ് ഹാജി വിടവാങ്ങിയത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മെരുവമ്പായി മഖാം ഖബര്‍സ്ഥാനില്‍ കബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."