HOME
DETAILS

മാനന്തവാടി ബീവറേജ് ഔട്ട്‌ലറ്റ് കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍; സമരം ഏറ്റെടുക്കുമെന്ന് ഗോത്രമഹാസഭ

  
backup
July 24 2016 | 20:07 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%ac%e0%b5%80%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%94%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d

മാനന്തവാടി: മാനന്തവാടി-വള്ളിയൂര്‍കാവ് റോഡിലെ ബീവറേജ് ഔട്ട്‌ലറ്റിനെതിരേ ആദിവാസികളുടെ സമരം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. സമരം അഞ്ചുമാസം പിന്നിട്ടിട്ടും ആദിവാസി കോളനികളിലെ ചൂഷണത്തിനെതിരേ സംസാരിക്കുന്ന ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
സമരം ഒത്തുതീര്‍പ്പാക്കുകയും സമരക്കാരെ ആക്രമിച്ചവര്‍ക്കുള്‍പ്പെടെ എടുത്ത കേസുകളില്‍ ഉടന്‍ നടപടി എടുക്കുകയും ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ സമരം ഗോത്രമഹാസഭയും ദലിത് സംഘടനകളും ഏറ്റെടുക്കുമെന്ന് ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍ പറഞ്ഞു.
ആദിവാസി ഫോറത്തിന്റെ കീഴില്‍ നടക്കുന്ന സമരപ്പന്തലില്‍ സമരക്കാരെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ മദ്യ വര്‍ജന നയം ആദിവാസി മേഖലകളില്‍ ഫലപ്രദമാവില്ല. മദ്യലഭ്യത കുറവ് വരുത്തുക മാത്രമാണ് ഘട്ടം ഘട്ടമായി ആദിവാസികളെ മദ്യത്തില്‍ നിന്നും മോചിപ്പിക്കാനുള്ള വഴി. സമരക്കാര്‍ക്കെതിരേയുള്ള അക്രമം, ഭീഷണി, സമരപ്പന്തല്‍ പൊളിച്ചത് തുടങ്ങി നിരവധി കേസുകള്‍ സമരം നടത്തുന്ന ആദിവാസി സ്ത്രീകള്‍ നല്‍കിയെങ്കിലും ഒരു കേസില്‍ പോലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ഇത് പ്രതിഷേധാര്‍ഹമാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് എട്ടിന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. തുടര്‍ന്ന് ഔട്ട്‌ലറ്റ് ഉപരോധം, ജില്ലയിലേക്ക് മദ്യവുമായി എത്തുന്ന ലോറികള്‍ ചുരത്തില്‍ വച്ച് തടയല്‍ തുടങ്ങി സമരങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്നും ഗീതാനന്ദന്‍ പറഞ്ഞു.
 ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി.കെ രാധാകൃഷ്ണന്‍, വുമണ്‍ വോയ്‌സ് ട്രഷറര്‍ മേരിജോസ്, ശ്രീജാ ജോസ്, രമേശ് കോയാലിപ്പറമ്പ്, ഗുളികന്‍ ചാലിഗദ്ദ, രമേശ് കല്‍പ്പറ്റ, വെള്ള, വനജ തുടങ്ങിയവര്‍ സംസാരിച്ചു. ആരംഭത്തില്‍ നിരവധി സംഘടനകള്‍ പിന്തുണയുമായെത്തിയിരുന്നു. എന്നാല്‍ സമരം മാസങ്ങള്‍ പിന്നിട്ടതോടെ സമരക്കാര്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഇവര്‍ക്കെതിരേ സാമൂഹ്യവിരുദ്ധര്‍ അക്രമവും അഴിച്ചുവിടുന്നുണ്ട്. കൂടാതെ മൂന്നിലധികം തവണയാണ് സമരപ്പന്തല്‍ അജ്ഞാതര്‍ പൊളിച്ചത്.
 ഇതിനെതിരേ കേസ് നല്‍കിയെങ്കിലും പൊലിസും അനാസ്ഥ തുടരുകയാണ്. ആദിവാസി കോളനികളിലെ ജീവിതം ദുസ്സഹമാക്കുന്ന ബീവറേജ് ഔട്ട്‌ലറ്റ് അടച്ചു പൂട്ടാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago