വനത്തിലുണ്ടായത് നിരവധി ഉരുള്‍പൊട്ടല്‍
മാനന്തവാടി: നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ പേമാരിയിലുണ്ടായഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 35 ഹെക്ടര്‍ മണ്ണിടിച്ചിലും 15 ഹെക്ടര്‍ വനഭൂമിയും തകര്‍ന്നു.
തലപ്പുഴ, നാപ്പത്തിമൂന്നാം മൈല്‍, ഒപിആര്‍കുന്ന്, പിലക്കാവ്, പഞ്ചാരകൊല്ലി, മക്കിമല, മുനിശ്വരന്‍ക്കുന്ന് എന്നിവിടങ്ങളിലാണ് വന്‍ ഉരുള്‍പ്പൊട്ടലുണ്ടയാത്. ചെറുതും വലുതുമായി നിരവധി ഉരുള്‍പൊട്ടലാണ് പേമാരിയെത്തുടര്‍ന്ന് വനത്തിനുള്ളിലും ഉണ്ടായത്.
നോര്‍ത്ത് വയനാട് വനം ഡിവിഷന് കിഴില്‍ ബേഗൂര്‍ റേഞ്ചിലാണ് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും വനംഭൂമി നശിച്ചത്. തലപ്പുഴ നാപ്പത്തിമൂന്നില്‍ ഉരുള്‍പൊട്ടലില്‍ 20 ഏക്കര്‍മലതന്നെ നിരങ്ങി നീങ്ങി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഇതുവഴി ഒഴുകിയിരുന്ന ചെറിയാതോട് ഗതിമാറുകയും ഇതിന് സമീപത്തായി നാല് ഏക്കര്‍ വരുന്ന തടാകം രൂപപ്പെടുകയും ചെയ്തു.
ഇത്തരത്തില്‍ നോര്‍ത്ത് വയനാട് വനം ഡിവിഷന് കീഴില്‍ ഉരുള്‍പൊട്ടലില്‍ 35 ഹെക്ടറും മണ്ണിടിച്ചിലില്‍ 15 ഹെക്ടറും നശിച്ചു എന്നാണ് വനം വകുപ്പിന്റെ കണക്ക്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വന്യമൃഗങ്ങള്‍ ചത്തിട്ടില്ലെന്നാണ് വനം വകുപ്പിന്റെ പ്രഥമിക നിഗമനം. തലപ്പുഴ 43ല്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ കാണാനായി നിരവധിപേരാണ് വനത്തിനുള്ളില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."