കൊമ്മയാട് സ്റ്റേഡിയത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു നിര്‍മാണം പൂര്‍ത്തിയായിട്ട് ആറുമാസം
കൊമ്മയാട്: നിര്‍മാണം പൂര്‍ത്തിയായി ആറ് മാസത്തിനകം പഞ്ചായത് സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നതായി പരാതി. വെള്ളമുണ്ട പഞ്ചായത്ത് കൊമ്മയാട് നിര്‍മിച്ച സ്റ്റേഡിയത്തിന്റെ ഭിത്തികളാണ് തകര്‍ന്നത്. കൂടുതല്‍ തകര്‍ച്ച തടയാന്‍ താല്‍ക്കാലിക തൂണുകള്‍ നല്കി നിര്‍ത്തിയിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായാണ് വെള്ളമുണ്ട കൊമ്മയാട് സ്റ്റേഡിയം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. സ്ഥലം എം.എല്‍.എ കൂടിയായിരുന്ന മുന്‍ മന്ത്രി പി.കെ ജയലക്ഷമിയുടെ വികസന ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപയാണ് സ്റ്റേഡിയം നിര്‍മാണത്തിനായി ചെലവഴിച്ചത്.
ഒരുഏക്കറോളം വരുന്ന സ്ഥലത്തിന് ചുറ്റും വെള്ളമൊഴുകാന്‍ ചാലുകളും സംരക്ഷണ ഭിത്തിയും നിര്‍മിച്ച് മണ്ണിട്ട് നികത്തുകയാണ് ഈ തുകകൊണ്ട് ചെയ്തത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായി ആറ് മാസത്തിനകം തന്നെ സംരക്ഷണ ഭിത്തിക്ക് വിള്ളല്‍ വീണിരിക്കുകയാണ്.
കാരക്കാമല കൊമ്മയാട് റോഡിനോട് ചേര്‍ന്ന് നിര്‍മിച്ച കരിങ്കല്‍ ഭിത്തിയുടെ താഴ്ഭാഗത്താണ് അപകടകരമാം വിധം വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട കരാറുകാരന് കഴിഞ്ഞ ദിവസം വിള്ളല്‍ കാണപ്പെട്ട ഭാഗത്ത് കോണ്‍ക്രീറ്റ് മിക്സിങ് ഇടുകയും ഭിത്തി മറിഞ്ഞു വീഴാതാരിക്കാനായി തൂണുകള്‍ നല്കിയിരിക്കുകയുമാണ്. നിര്‍മാണത്തിലെ അപാകതയാണ് സംരക്ഷണഭിത്തി തകരാന്‍ കാരണമായി ആരോപിക്കുന്നത്.
വെള്ളമുണ്ട പഞ്ചായത്തിന് ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച സ്റ്റേഡിയം സുരക്ഷിതമാക്കാന്‍ നടപടികളുണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."