പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടു മാത്രമേ വികസനം സാധ്യമാകൂ: മന്ത്രി
അരൂര്‍: പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടു മാത്രമേ കേരളത്തില്‍ വികസനം നടക്കുകയുള്ളുവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. അരൂര്‍ മത്സ്യമാര്‍ക്കറ്റിന്റെ നവീകരണത്തിന് ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അവര്‍.
സംസ്ഥാനത്തെ മാര്‍ക്കറ്റുകള്‍ വികസനത്തിനായി 400 കോടി ചെലവഴിക്കും. അതിന്റെ നടത്തിപ്പിനായി പുതിയ നിയമം കൊണ്ടുവരും. മത്സ്യ സംസ്‌കരണ മേഖലയില്‍ തൊഴിലാളികളുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തിയാല്‍ ആ രംഗത്ത് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. അഡ്വ. എ.എം.ആരിഫ് എം.എല്‍.എ.അദ്യക്ഷനായിരുന്നു. അരൂര്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടി നിന്നും 35 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷവും സംസ്ഥാന സര്‍ക്കാരിന്റെ 50 ലക്ഷവും ചേര്‍ത്ത് 95 ലക്ഷ രൂപ ചെലവഴിച്ചാണ് അരൂര്‍ മാര്‍ക്കറ്റ് നവീകരിക്കുന്നത്.
കൂടാതെ ഡിഫ്റ്റിന്റെ സാങ്കേതിക സഹായവും മലിനീകരണ നിയന്ത്രണ ബോഡിന്റെ സാങ്കേതിക സഹായവും ലഭിക്കും. മാര്‍ക്കറ്റ് പൂര്‍ണമായും മല്‍സ്യഫെഡിന്റെ നിയന്ത്രണത്തിലായിരിക്കും. നവീകരണത്തോടെ മാര്‍ക്കറ്റില്‍ നിലവിലുള്ള വ്യാപാരവും ഇതോടെ കൂടുതല്‍ കാര്യക്ഷമമായി നടക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ പി. ചിത്തരഞ്ജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ, മല്‍സ്യ ഫെഡ് എം.ഡി. ഡോ.ലോറന്‍സ് ഹാരോള്‍ഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍.നന്ദകുമാര്‍, ടി.കെ.തങ്കപ്പന്‍ മാസ്റ്റര്‍ ,കെ മോഹനന്‍, സി.എന്‍. മനോഹരന്‍, കെ.വി. പൊന്നപ്പന്‍, പി.എല്‍.വത്സലകുമാരി, സണ്ണി മണലില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."