കരുത്തുകാട്ടാന്‍ ബംഗ്ലകള്‍
ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന്റെ പ്രത്യേകത ടൂര്‍ണമെന്റിലെ പത്ത് ടീമുകളേയും എഴുതിത്തള്ളാന്‍ പറ്റില്ലെന്നതാണ്. കിരീട ഫേവറിറ്റുകള്‍ക്കൊപ്പമല്ലെങ്കിലും നിര്‍ണായക സമയത്ത് പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്ന ടീമുകളാണ് എല്ലാം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ അക്കൂട്ടത്തില്‍ പെട്ടവരാണ്. അപകടകാരികളായ ബംഗ്ലാദേശ് ടീമിനെ കുറിച്ചുള്ള വിശേഷങ്ങല്‍ ഇന്ന് വായിക്കാം.
എടുത്ത് പറയാന്‍ കഴിയുന്നൊരു ക്രിക്കറ്റ് ഭാവിയുണ്ടെങ്കിലും ബംഗ്ലാദേശ് എന്നും ദുര്‍ബലരുടെ പട്ടികയയായിരുന്നു. പക്ഷെ നിര്‍ണായക സമയത്ത് ആരെയും കീഴടക്കാനുള്ള കരുത്താണ് ബംഗ്ലാദേശിനെ കടുവകളാക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ല@ണ്ടിനെ മുട്ടുകുത്തിച്ച ബംഗ്ലാദേശ് 2017 ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റ സെമിയില്‍ കടന്നത് പ്രവചനങ്ങള്‍ പലതും കാറ്റില്‍ പറത്തിയാണ്.
കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പ് ഫൈനലിലെത്തിയ അവര്‍ കിരീടനേട്ടത്തിനരികില്‍ വരെയെത്തിയ ശേഷമാണ് ഇന്ത്യയ്ക്കു മുന്നില്‍ കീഴടങ്ങിയത്. 1999 ലായിരുന്നു ബംഗ്ലാദേശ് ആദ്യമായി ലോകകപ്പ് വേദിയിലെത്തിയത്. അന്ന് കാര്യമായ റിസല്‍ട്ടൊന്നും ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. 2015 ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍, 2007ല്‍ സൂപ്പര്‍ എട്ട് എന്നിവയിലെത്തിയതാണ് ബംഗ്ലാദേശിന്റെ ലോകകപ്പിലെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി പരിഗണിക്കപ്പെടാന്‍ ബംഗ്ലദേശിന് ഏറ്റവും വലിയ അവസരമാണ് ലോകകപ്പ്. മുപ്പത്തഞ്ചുകാരനായ ക്യാപ്റ്റന്‍ മഷ്‌റഫിയും മുപ്പത്തിര@ണ്ടുകാരാനായ ഷാക്കിബും കരിയറില്‍ അധികകാലം ബാക്കിയില്ലെന്ന ബോധ്യത്തോടെയാകും ഈ ടൂര്‍ണമെന്റില്‍ കളിക്കുക. 15 അംഗ ടീമില്‍ ഉള്‍െപ്പടുത്തിയ യുവതാരങ്ങള്‍ മുസദ്ദിക് ഹുസൈനും അബു ജയ്യിദും ടീമിന്റെ ഭാവിയുടെ പ്രതീകങ്ങളാണ്. ലോകകപ്പില്‍ മികവു കാട്ടിയാല്‍ അവര്‍ക്ക് കൂടുതല്‍ കാലം ബംഗ്ലാദേശ് ടീമിന്റെ ഭാഗമാകാന്‍ സാധിക്കും.
ബാറ്റിങ്ങ്
കരുത്ത്
എതിരാളികള്‍ വമ്പന്‍മാരായാലും ചെറുടീമുകളായാലും ബംഗ്ലാദേശ് ഒരുപോലെയേ കളിക്കൂ. ലോകകപ്പിന് മുന്നോടിയായി നടന്ന ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തരിപ്പണമാക്കിയാണ് ബംഗ്ലാദേശ് ഇംഗ്ലണ്ടിലേക്ക് പറന്നിട്ടുള്ളത്. ഡബ്ലിനില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലായിരുന്നു ബംഗ്ലാദേശ് വിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് കെട്ടുകെട്ടിച്ചത്. പരിചയസമ്പന്നരായ സീനിയര്‍ താരങ്ങളുടെ പ്രകടനമാകും ലോകകപ്പില്‍ ബംഗ്ലദേശിന്റെ ഭാവി തീരുമാനിക്കുക. നായകന്‍ മഷ്‌റഫെ മുര്‍ത്താസ, തമീം ഇക്ബാല്‍, ഷാക്കിബുല്‍ ഹസന്‍, മഹ്മൂദുല്ല റിയാദ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ തിളങ്ങിയാല്‍ പ്രതീക്ഷ കുറെയൊക്കെ നിലനിര്‍ത്താനാകും.
സ്ഥിരതയുളള ബാറ്റിങ്ങാണ് നന്നായി കളിക്കുമ്പോള്‍ ബംഗ്ലദേശിന്റെ കരുത്ത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഓപ്പണറുടെ റോള്‍ ഭംഗിയാക്കിയ തമീം ഇക്ബാല്‍ 73.25 ശരാശരിയോടെ 293 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏഷ്യ കപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖുര്‍ റഹിം 60.5 ശരാശരിയില്‍ 302 റണ്‍സും നേടി. സൗമ്യ സര്‍ക്കാറും മുഹ്മൂദുല്ലയും കൂടി പിന്തുണച്ചാല്‍ ഏതു ബോളിങ് നിരയ്ക്കും ബംഗ്ലദേശ് തലവേദനയാകും. വിന്‍ഡീസിനെതിരേ അവസാനമായി കളിച്ചപ്പോള്‍ സൗമ്യ സര്‍ക്കാറും മുഹമ്മദ് മിഥുനുമാണ് ടീമിനെ ജയത്തിലേക്കെത്തിച്ചത്.
ബൗളിങ്
മുസ്തഫിസുര്‍ റഹ്മാനാണ് ബംഗ്ലാദേശ് ബൗളിങ്ങിന്റെ നട്ടെല്ലായി കണക്കാക്കുന്നത്. ടീമില്‍ ഏറെയും സ്പിന്നര്‍മാരാണ്. മുസ്തഫിസുറഹ്മാനെ മാറ്റി നിര്‍ത്തിയാല്‍ ബംഗ്ലാദേശ് ബൗളിങ് ശരാശരിയാണ്. റണ്ണൊഴുകുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മികച്ച ബൗളിങ്‌നിര ഇല്ലെങ്കില്‍ ടീം പെടാപാട് പെടും. കാരണം അടിച്ച് തകര്‍ക്കുന്ന ബാറ്റ്‌സ്മാന്‍മാരെ പിടിച്ച് കെട്ടാന്‍ കെല്‍പുള്ളൊരു ബൗളിങ്‌നിര എന്തായാലും വേണം. എന്നാല്‍, ബംഗ്ലാദേശിന്റെ കാര്യത്തില്‍ ഇത് വലിയൊരു തിരിച്ചടിയാകും. ടീമില്‍ അധികവും സ്പിന്‍ ബൗളര്‍മാരാണെങ്കിലും ബാറ്റ്‌സ്മാന്മാര്‍ പേടിക്കുന്ന നിരയൊന്നും ബംഗ്ലാദേശിനില്ല. മഷ്‌റഫെ മുര്‍തസ, മുഹമ്മദ് സൈഫുദ്ദീന്‍, മുസദ്ദിക് ഹുസൈന്‍, മെഹ്ദി ഹസന്‍, സാബിര്‍ റഹ്മാന്‍ എന്നിവരെല്ലാം ബൗളര്‍മാരുടെ റൗളില്‍ വരുന്നവരാണ്. പക്ഷെ ബൗളറെന്ന പേരില്‍ നേട്ടമില്ലാത്ത താരങ്ങളാണിവരെല്ലാം. എന്തായാലും ബംഗ്ലാദേശിന്റെ അട്ടിമറികള്‍ കാത്തിരുന്ന് കാണാം.
മഷ്‌റഫി മുര്‍ത്താസ (ക്യാപ്റ്റന്‍), തമീം ഇക്ബാല്‍, ലിറ്റന്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖുര്‍ റഹിം(വിക്കറ്റ് കീപ്പര്‍), മഹ്മൂദുല്ല റിയാദ്, ഷബീര്‍ റഹ്മാന്‍, മുഹമ്മദ് മിഥുന്‍, ഷാക്കിബുല്‍ ഹസന്‍, മുസദ്ദിക് ഹുസൈന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മെഹ്ദി ഹസന്‍, റൂബല്‍ ഹുസൈന്‍, അബു ജായെദ്, മുസ്തഫിസുര്‍ റഹ്മാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."