ഐടി ടെലികമ്യൂണിക്കേഷൻ മേഖലയിൽ ആദ്യഘട്ടത്തിൽ 36 പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കും
ജിദ്ദ: സ്വദേശികൾക്ക്കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഐടി മേഖലയില്‍ 36 പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവശേഷി, സാമൂഹിക മന്ത്രാലയം തീരുമാനിച്ചു.
ഐ.ടി വിഭാഗത്തില്‍ നാലില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ 25 ശതമാനം സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
2021 ജൂൺ 27 മുതൽ ആണ് വ്യവസ്ഥ നിലവില്‍ വരുന്നതെങ്കിലും അതിന് മുമ്പേ സ്ഥാപനങ്ങള്‍ പദവി ശരിയാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഐടി വിദ്യാഭ്യാസ മേഖലയില്‍ രാജ്യം കുതിപ്പിലാണെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ പഠിച്ചിറങ്ങുമെന്നും അതിനനുസരിച്ച് ഐ.ടി മേഖലയിലെ സഊദിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രാലയം പറയുന്നു.
അതേ സമയം സഊദിവത്ക്കരണം നടപ്പിലാകുന്ന ഐടി ആൻ്റ് കമ്യൂണിക്കേഷൻസിലെ തൊഴിൽ മേഖലകൾ താഴെ വിവരിക്കുന്നു.
കംബ്യൂട്ടർ പ്രോഗ്രാമർ, കംബ്യൂട്ടർ ടെക്നീഷ്യൻ, കംബ്യൂട്ടർ ഓപറേറ്റർ, ഇൻ്റർനെറ്റ് അഡ്മിനിസ്റ്റ്രേറ്റർ , ഡാറ്റാ ബാങ്ക് സിസ്റ്റംസ് പ്രോഗ്രാമർ, ജനറൽ സിസ്റ്റം അനാലിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് ഓഫീസ് സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, സിസ്റ്റംസ് ഓപറേഷൻ സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ സർവീസസ് സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് ഓഫീസ് ടെക്നീഷ്യൻ, സപ്പോർട്ട് ടെക്നീഷ്യൻ, ഇലക്ട്രോണിക് കംബ്യുട്ടർ ഓപറേറ്റർ, കംബ്യൂട്ടർ മെയിൻ്റനൻസ് ഇലക്ട്രോണിക് കമ്പ്യൂട്ടർ എഞ്ചിനീയർ, ടെലികമ്യൂണിക്കേഷൻസ് എഞ്ചിനീയർ, നെറ്റ് വർക്ക് എഞ്ചിനീയർ, സാറ്റലൈറ്റ് നെറ്റ് വർക്ക് എഞ്ചിനീയർ, റേഡിയോ ആൻ്റ് ടെലിവിഷൻ എഞ്ചിനീയർ, ട്രാൻസ്മിഷൻ ബ്രോഡ്കാസ്റ്റ് എഞ്ചിനീയർ, റേഡിയോ ആൻ്റ് റഡാർ എഞ്ചിനീയർ.
ഇലക്ട്രോണിക് കമ്യൂണിക്കേഷൻ ടെക്നീഷ്യൻ, കംബ്യൂട്ടർ നെറ്റ് വർക്ക് ടെക്നീഷ്യൻ, നെറ്റ് വർക്ക് അഡ്മിനിസ്റ്റ്രേറ്റർ, വയേർഡ് ആൻഡ് വയർലസ്സ് കമ്യൂണിക്കേഷൻ ടെക്നീഷ്യൻ, കമ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് ടെക്നീഷ്യൻ, ടെലിഫോൺ ടെക്നീഷ്യൻ, കാർ ഫോൺ ടെക്നീഷ്യൻ, ബ്രോഡ്കാസ്റ്റ് ട്രാൻസ്മിഷൻ ഇലക്ട്രോണിക് ടെക്നീഷ്യൻ, ടെലിഫോൺ മെയിൻ്റനൻസ് ഇലക്ട്രീഷ്യൻ, ജനറൽ കമ്യുണിക്കേഷൻസ് ഡിവൈസസ് ഇലക്ട്രോണിക്സ്, ഗ്രൗണ്ട് സ്റ്റേഷൻ റേഡിയോ ഓപറേറ്റർ. എന്നിവയിലാണു 20 ശതമാനം സഊദിവത്ക്കരണം നടപ്പിലാകുക.
സ്വകാര്യ മേഖലയിലെ വൻ കിട സ്ഥാപനങ്ങളിലായിരിക്കും സഊദിവത്ക്കരണത്തിൻ്റെ 60 ശതമാനവും നടപ്പിലാകുകയെന്ന് മന്ത്രാലയം സൂചിപ്പിച്ചിരുന്നു. അതേ സമയം മുകളിൽ സൂചിപ്പിച്ച പ്രഫഷനുകളിൽ നാലോ അതിൽ കുറവോ തൊഴിലാളികൾ ജോലി ചെയ്യുകയാണെങ്കിൽ സഊദിവത്ക്കരണ നിബന്ധന ബാധകമാകില്ല.
സഊദിവത്ക്കരണം നിശ്ചിത സമയത്തിനകം നടപ്പാക്കിയില്ലെങ്കിൽ സ്ഥാപനങ്ങൾക്കുള്ള എല്ലാ വിധ സേവനങ്ങളും റദ്ദാക്കും. അതോടൊപ്പം വിദഗ്ധ ജോലിക്കരായ സഊദികൾക്ക് 7000 റിയാലും ടെക്നിക്കൽ സപ്പോർട്ട് മേഖലയിലുള്ളവർക്ക് 5000 റിയാലും മിനിമം ശമ്പളം നൽകിയിരിക്കണമെന്നതും വ്യവസ്ഥയാണ്.
ഏതായാലും സഊദിവത്ക്കരണ വ്യവസ്ഥകൾ ചെറുകിട സ്ഥാപനങ്ങളിലെ വിദേശികളെ ബാധിക്കില്ലെങ്കിലും വൻ കിട സ്ഥാപനങ്ങളിലെ വിദേശികളെ ഏത് രീതിയിയിലാണ് ബാധിക്കുക എന്നത് വരും നാളുകളിൽ വ്യക്തമാകും..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."