സഊദിയിലെ ഈത്തപ്പഴ പറുദീസ 'അൽഹസ മരുപ്പച്ച' ഗിന്നസിൽ
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പന മരുപ്പച്ചയായ അൽഅഹ്സ ഈന്തപ്പന മരുപ്പച്ച (അൽഅഹ്സ പാം ഒയാസിസ്) ഗിന്നസ് ബുക്കിൽ. സഊദി സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ അറിയിച്ചതാണിക്കാര്യം. 85.4 ചതുരശ്ര കിലോമീറ്ററിൽ 280 ഓളം കുഴൽക്കിണറുകളിൽ നിന്ന് ജലം പമ്പ് ചെയ്തു വളർത്തിയ ഇവിടെ മുപ്പത് ലക്ഷത്തോളം ഈന്തപനകൾ ഉൾകൊള്ളുന്നതായാണ് കണക്കുകൾ. പ്രധാനമായും ഖലാസ് എന്ന പേരിലുള്ള ഈത്തപ്പഴമാണു അൽ അഹ്സയിലെ പ്രത്യേക ഈന്തപ്പഴം.
അൽഅഹ്സ മരുപ്പച്ച യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ നേരത്തെ ഇടം പിടിച്ചിരുന്നു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ ലിസ്റ്റിൽ പ്രവേശിച്ച സഊദി അറേബ്യയിലെ അഞ്ചാമത്തെ സ്ഥലമാണ് അൽഹസ. അൽഉലായിലെ മദീനത്ത് ഹജ്ർ, റിയാദ് ദറഇയയിലെ ഹയ്യ് തുറൈഫ്, ജിദ്ദ ഹിസ്റ്റോറിക്കൽ മേഖല, ഹാഇലിലെ ജുബ്ബ, ശൂയ്മസ് എന്നിവിടങ്ങളിലെ ശിലാ ലിഖിതങ്ങൾ എന്നിവയും സഊദിയിൽ നിന്ന് പൈതൃക പട്ടികയിലുണ്ട്.
പാരിസ്ഥിതികവും പ്രകൃതിപരവുമായ സവിശേഷതകൾക്ക് പുറമേ ചരിത്രപരവും സാംസ് കാരികവുമായ പൈതൃകങ്ങളാലും സമൃദ്ധമാണ് അൽഅഹ്സ. നിരവധി ടൂറിസം കേന്ദങ്ങളും ഉൾകൊള്ളുന്ന ഇവിടം സഊദിയിലെ മികച്ച കാർഷിക കേന്ദ്രങ്ങളിൽ ഒന്ന്ലോ കൂടിയാണ്. പുതിയ നേട്ടം ഇവിടം ലോക ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നതോടെ ഇനിയും വിവിധ മേഖലകളിൽ ഇനിയും അൽഹസ ചരിത്രമെഴുതുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."