ജില്ലയില്‍ ആയിരം കോടിയുടെ നാശനഷ്ടങ്ങള്‍: മന്ത്രി സി. രവീന്ദ്രനാഥ്
പുതുക്കാട്: വെള്ളപ്പൊക്ക ദുരന്തത്തിന്റെ സാഹചര്യത്തില്‍ സമര്‍പ്പിച്ച പദ്ധതികള്‍ പുതുക്കിനല്‍കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം പഞ്ചായത്തുകള്‍ കൂടുതല്‍ ഉപകാരപ്രദമായി വിനിയോഗിക്കണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കൊടകര ബ്ലോക്കുതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരിതബാധിതര്‍ക്കു സഹായമെത്തിക്കുന്നതിനു നാളെ മുതല്‍ 15 വരെ വിഭവസമാഹരണത്തിനു സൗകര്യമുണ്ടായിരിക്കും. ജില്ലയില്‍ ആയിരം കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പറഞ്ഞ മന്ത്രി പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ സഹായമെത്തിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജെ ഡിക്‌സണ്‍, ജയന്തി സുരേന്ദ്രന്‍, സിനി, പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി ശിവരാജന്‍, കെ. രാജേശ്വരി, പ്രേമ കുട്ടന്‍, ഇ.എം ഉമ്മര്‍, കാര്‍ത്തിക ജയന്‍, സോഫി ഫ്രാന്‍സിസ്, ആരോഗ്യ വകുപ്പിലെ ഡോ. ടി.വി സതീശന്‍, ഡോ. മിനി, ഡോ. ബിനോജ് ജോര്‍ജ് മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."