നീറ്റ് രണ്ടാംഘട്ട പരീക്ഷ; വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ദുരിതമായി
കൊച്ചി: നീറ്റ് രണ്ടാംഘട്ട പരീക്ഷ കൊച്ചിയിലെ സെന്ററുകളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ദുരിതമായി.
വിവിധ ജില്ലകളില്‍നിന്നായി പുലര്‍ച്ചെ എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യപോലും ഏര്‍പ്പെടുത്തിയിരുന്നില്ല. സെന്ററുകളുടെ പ്രവേശന കവാടത്തിനുപുറത്ത് മണിക്കൂറുകളോളം മഴയത്ത് കാത്തുനില്‍ക്കേണ്ടിവന്നു. വാഹനങ്ങളുമായെത്തിയവരില്‍നിന്നും അനധികൃതപാര്‍ക്കിങ്ങിന്റെ പേരില്‍ പൊലീസ് 500 രൂപവീതം പിഴ ഇടാക്കുകയും ചെയ്തു.
സി.ബി.എസ്.ഇക്കായിരുന്നു പരീക്ഷാ നടത്തിപ്പിന്റെ ചുമതല. കൊച്ചിയില്‍ നേവല്‍ ബേസിലെയും കടവന്ത്രയിലെയും കേന്ദ്രീയ വിദ്യാലയങ്ങിലും ചോയിസ് സ്‌കൂളിലുമായിട്ടാണ് പരീക്ഷ നടന്നത്. ഓരോ കേന്ദ്രത്തിലും 1500ഓളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാനുണ്ടായിരുന്നു.
ഒന്നാംഘട്ട പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും രണ്ടംഘട്ട പരീഷ എഴുതാന്‍ അവനുവദിച്ചിരുന്നു. രാവിലെ 10ന് ആരംഭിച്ച പരീക്ഷ ഒരു മണിവരെ ഉണ്ടായിരുന്നു. ഒമ്പതരക്കു മുമ്പ് സെന്ററിനുള്ളില്‍ പ്രവേശിക്കണമായിരുന്നു.
കര്‍ശന സുരക്ഷാ നടപടികളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. തട്ടവും അരയിലെ ഏലസുകളുംവരെ അഴിപ്പിച്ചു. പുറത്തുകാത്തുനിന്ന രക്ഷിതാക്കള്‍ക്ക് മഴയത്ത് കേറിനില്‍ക്കാന്‍പോലും സ്ഥലമില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."