HOME
DETAILS

സംസ്ഥാനപാതാ പുനര്‍നിര്‍മാണം; വട്ടംകറങ്ങി യാത്രക്കാര്‍

  
backup
September 09 2018 | 06:09 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%aa%e0%b4%be%e0%b4%a4%e0%b4%be-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d

വടക്കാഞ്ചേരി: ഷൊര്‍ണൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ പാര്‍ളിക്കാട് പട്ടിച്ചിറക്കാവ് പാടശേഖരത്ത് നടക്കുന്ന റോഡ് നിര്‍മാണ പ്രവൃത്തികള്‍ ജനങ്ങളെ വലക്കുന്നു. പാര്‍ളിക്കാടിനും കുറാഞ്ചേരിയ്ക്കും ഇടയില്‍ വാഹനഗതാഗതം നിയന്ത്രിച്ചാണു തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതം പഴയ മിണാലൂര്‍ റോഡ് വഴി തിരിച്ചുവിടുകയാണ്. ഈ റോഡിലെ പാര്‍ളിക്കാട് റെയില്‍വേ ഗെയ്റ്റാണ് വില്ലനാകുന്നത്.
ട്രെയിനുകള്‍ കടന്നുപോകാന്‍ ഭൂരിഭാഗം സമയവും ഗെയ്റ്റ് അടച്ചിടുമ്പോള്‍ ഇരു ദിശയിലേക്കും കിലോമീറ്ററുകള്‍ ദൂരം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ട്രെയിന്‍ കടന്നുപോയ ശേഷം തുറക്കുന്ന ഗെയ്റ്റ് അല്‍പ്പസമയത്തിനകം വീണ്ടും അടയ്ക്കുമ്പോള്‍ മുഴുവന്‍ വാഹനങ്ങള്‍ക്കും കടന്നുപോകാനാവാത്ത സ്ഥിതിയാണ്. അതിനിടെ നീണ്ട വാഹനനിരയായതോടെ ഗെയ്റ്റ് അടയ്ക്കാനാകാത്ത സാഹചര്യവും രൂപപ്പെട്ടു.
സ്വകാര്യ ബസ് സര്‍വിസുകളും കടുത്ത പ്രതിസന്ധിയിലാണ്. സമയകൃത്യത പാലിക്കാനാകാതെ പല സര്‍വിസുകളും റദ്ദാക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ ബസുകള്‍ സര്‍വിസ് ഉപേക്ഷിച്ചതിനെ തുടര്‍ന്നു വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു യാത്രക്കാരാണു പെരുവഴിയിലായത്. ചേലക്കരയില്‍ കുട്ടികള്‍ വീടുകളിലെത്താന്‍ പൊലിസിന്റെ സഹായം തേടുന്ന സാഹചര്യവുമുണ്ടായി. പൊലിസ് വാഹനങ്ങള്‍ ക്രമീകരിച്ചാണു വിദ്യാര്‍ഥികളെ വീടുകളിലെത്തിച്ചത്. അതിനിടെ റോഡ് നിര്‍മാണം ഇഴയുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  7 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  13 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  32 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago