HOME
DETAILS
MAL
അപമാനിച്ചവര്‍ക്കെതിരേ നടപടിയെടുക്കണം: എ.ഐ.വൈ.എഫ്
backup
May 08 2017 | 22:05 PM
കണ്ണൂര്‍: നീറ്റ് പ്രവേശന പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളെ സുരക്ഷാപരിശോധനയുടെ പേരില്‍ അപമാനിച്ച സി.ബി.എസ്.ഇ അധികൃതര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. സുരക്ഷാ പരിശോധന നടത്തുന്നതിനുള്ള പൊതുമാനദണ്ഡങ്ങള്‍പോലും കാറ്റില്‍പ്പറത്തിയുള്ള ഈ നടപടി മനുഷ്യാവകാശ ലംഘനമാണ്. നീറ്റ് പരീക്ഷ എഴുതുന്നവര്‍ക്കുള്ള ഡ്രസ്‌കോഡ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതില്‍ പറയാത്തവിധത്തിലുള്ള പരിശോധനയാണ് അധികൃതര്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."