കടുത്ത മനുഷ്യാവകാശ ലംഘനം: പി.കെ ശ്രീമതി
കണ്ണൂര്‍: 'നീറ്റ് 'പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് പി.കെ ശ്രീമതി എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഴുകൈ വസ്ത്രം ധരിച്ചെത്തിയവരുടെ വസ്ത്രത്തിന്റെ കൈ വെട്ടി മാറ്റുകയും ചെയ്തു. ഇത് കുറ്റകൃത്യമായി കണക്കിലെടുത്ത് നികൃഷ്ടമായ പ്രവൃത്തി ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം.
കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവങ്ങളാണു പരീക്ഷാകേന്ദ്രങ്ങളില്‍ നടന്നത്. ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതല്ലാതെ പാര്‍ലമെന്റ് പാസാക്കിയ നിയമമൊന്നും നീറ്റിന്റെ കാര്യത്തിലില്ല. സംഭവം പരീക്ഷയ്ക്കെത്തിയ കുട്ടികളെ മാനസികമായി തളര്‍ത്തി. കുട്ടികളില്‍ മാനസിക സംഘര്‍ഷമുണ്ടാക്കി തോല്‍വിക്കു കാരണമാകുന്നതാണു നിബന്ധനകളുടെപേരില് പരീക്ഷാകേന്ദ്രങ്ങളില്‍ നടന്നത്. വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."