HOME
DETAILS

വിലക്കയറ്റം; പ്രാദേശിക നികുതികള്‍ എടുത്തുകളയണമെന്ന് കേന്ദ്രം

  
backup
July 24 2016 | 20:07 PM

local-tax-not-in-states-by-central-govt

ന്യൂഡല്‍ഹി: അവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികള്‍ കൈക്കൊള്ളുന്നു. ഇതിന്റെ ഭാഗമായി പയറുവര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ തുടങ്ങിയ അവശ്യഭക്ഷ്യവസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാ പ്രാദേശിക നികുതികളും എടുത്തുകളയാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിന് അതത് സമയങ്ങളില്‍ വിപണിയില്‍ ഇടപെടാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അവലോകനം നടത്താനും നിര്‍ദേശമുണ്ട്. സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഭക്ഷ്യമന്ത്രാലയം സെക്രട്ടറി ഹേംപാണ്ഡെ എഴുതിയ കത്തിലാണ് ഈ നിര്‍ദേശങ്ങളുള്ളത്.
ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വിപണിയിലുണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇടനിലക്കാരെ ഒഴിവാക്കി രാജ്യത്തെ കര്‍ഷകരില്‍നിന്ന് ഉപഭോക്താക്കളിലേക്ക് നേരിട്ട് ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിനും കര്‍ഷകര്‍ക്ക് മതിയായ വില ഉറപ്പുവരുത്തുന്നതിനും അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി നിയമം പുനരവലോകനം ചെയ്യാനും നിര്‍ദേശമുണ്ട്.
ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി കഴിഞ്ഞ മെയ് മാസം നടന്ന സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ തയാറാക്കിയ കര്‍മപദ്ധതി നടപ്പാക്കണം.
അവശ്യഭക്ഷ്യവസ്തു നിയമത്തിന്റെ കീഴില്‍ വരുന്ന പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലനിയന്ത്രിക്കുന്നതിന് വിലനയം രൂപപ്പെടുത്തണം. ഇതിനായി സബ്‌സിഡി നല്‍കാവുന്നതാണ്. ഇത് ഫലപ്രദമാക്കുന്നതിന് സര്‍ക്കാരിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് ആവശ്യമായ സമയങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എടുക്കണം. പയറുവര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, ഉള്ളി തുടങ്ങിയവയ്ക്കുള്ള കരുതല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ഉത്സവകാലങ്ങള്‍ വരുന്നതിനാല്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്്പ്പും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പരിശോധനകള്‍ക്കൊപ്പം ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. പരിശോധനയ്ക്കായി അവശ്യവസ്തു നിയമത്തിന് കീഴില്‍ പ്രത്യേക വിഭാഗം രൂപീകരിക്കണം. തമിഴ്‌നാട് സിവില്‍ സപ്ലൈസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റിനെ ഇതിന് മാതൃകയാക്കാവുന്നതാണ്. വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് സംവിധാനം വേണം. അതോടൊപ്പം വിപണിയിലെ കള്ളക്കളികള്‍ കണ്ടെത്തുന്നതിന് പ്രത്യേക ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സംവിധാനം രൂപപ്പെടുത്തണം.
വിലനിരീക്ഷണ സെല്ലുകള്‍ ശക്തിപ്പെടുത്തി താഴെത്തട്ട് മുതലുള്ള ദൈനംദിന വിവരങ്ങള്‍ ശേഖരിക്കണം. വിവരങ്ങള്‍ ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികള്‍ക്കും നല്‍കണം. മാസത്തില്‍ അവലോകനം നടത്തി റിപ്പോര്‍ട്ട് തയാറാക്കണം. നടപടി റിപ്പോര്‍ട്ട് ഭക്ഷ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago