രമ്യയുടെ ലീഡ് 75,000 കടന്നു
ആദ്യചുവടുവയ്പ്പില്‍ അടിതെറ്റാതെ രമ്യാ ഹരിദാസ്. ലീഡ് എഴുപത്തിഅയ്യായിരം കവിഞ്ഞതോടെ എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ നിരാശ. മൂന്നാമങ്കത്തില്‍ നിലയുറപ്പിക്കാന്‍ കളത്തിലിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ ബിജുവിനെ പിന്തള്ളിയാണ് രമ്യാ ഹരിദാസിന്റെ തേരോട്ടം.
ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 82369 വോട്ടുകള്‍ക്കാണ് സിറ്റിങ് എം.പിയായ പികെ ബിജുവിനെ പിന്തള്ളി രമ്യാ ഹരിദാസ് ലീഡില്‍ മുന്നില്‍ തുടരുന്നത്. സംസ്ഥാനത്തെ സംവരണ മണ്ഡലമായ ആലത്തൂരില്‍ ചിത്രം യു.ഡി.എഫിന് അനുകൂലമാവുകയാണ്. ആരോപണങ്ങളെ അതിജയിച്ച് കോണ്‍ഗ്രസിന്റെ യുവ മുഖം രമ്യാ ഹരിദാസ് വിജയിച്ചാല്‍ 10 വര്‍ഷത്തെ എല്‍.ഡിഎഫ് ഭരണത്തിനു മണ്ഡലത്തില്‍ അന്ത്യംകുറിക്കും.'
പൊതുവെ സിപിഎം കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന ആലത്തൂരില്‍ വനിതാ സ്ഥാനാര്‍ഥിയെ ഇറക്കി കോട്ട പിടിച്ചെടുക്കാനുള്ള യുഡിഎഫ് തീരുമാനം ശരിയായിരിക്കുന്നു എന്നുവേണം ഇതുവരെ പുറത്തുവന്ന ഫലങ്ങളില്‍നിന്ന് മനസിലാക്കാന്‍.
എല്‍ഡിഎഫ് കണ്‍വീനര്‍ എ. ജയരാജന്‍ രമ്യക്കുനേരെ നടത്തിയ അശ്ലീല പരാമര്‍ശവും ഒരുപരിധിവരെ രമ്യക്കു തുണയായിട്ടുണ്ട്. യു.ഡി.എഫിന്റെ പെങ്ങളൂട്ടി വിജയിച്ചാല്‍ പി.കെ ബിജുവിന്റെ ഹാട്രിക് വിജയമെന്ന സ്വപ്‌നം ഇതോടെ തകര്‍ന്നടിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."