മാര്‍ഗതടസമായി റോഡരികിലെ കമ്പിതൂണ്‍: അപകടക്കെണി
മട്ടന്നൂര്‍: മട്ടന്നൂരില്‍ നടപ്പാതയ്ക്കരികിലെ റോഡരികി പരസ്യബോഡുകള്‍ സ്ഥാപിച്ചതു യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
മട്ടന്നൂര്‍ -കണ്ണൂര്‍ റോഡിലാണ് റോഡിന്റെ ഒരു ഭാഗത്തായി പരസ്യ ബോര്‍ഡിനും സി.സി.ടി.വി ക്യാമറസ്ഥാപിക്കാനും തൂണുകള്‍ സ്ഥാപിച്ചത്.
ആളുകള്‍ക്കു നടക്കാനും വാഹന യാത്ര പോലും പ്രയാസമാകുന്ന രീതിയിലാണ് തൂണുകളുള്ളത്.
വീതികുറഞ്ഞ റോഡും വാഹനപ്പെരുപ്പവും കാരണം വീര്‍പ്പുമുട്ടുന്ന മട്ടന്നൂര്‍ നഗരത്തില്‍ പരസ്യബോഡുകള്‍ക്ക് അനുമതിനല്‍കിയത് സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുകയാണെന്ന് യാത്രക്കാര്‍ പറയുന്നു.
സ്ത്രീകള്ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റു ആളുകള്‍ക്കും നടക്കാനും ബസ് യാത്ര പോലും പ്രയാസമാകുന്ന രീതിയില്‍ റോഡില്‍ തന്നെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
മട്ടന്നൂരില്‍ മര്‍ക്കറ്റിനുള്ളില്‍ ജീവിക്കാനായി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതില്‍ നഗരസഭാ അധികൃതര്‍ ജാഗ്രതപുലര്‍ത്തിയിരുന്നു.കാല്‍നടയാത്രക്കാര്‍ക്ക് തടസമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ചത്. നഗരസഭയുടെ ഇരട്ടത്താപ്പിനെതിരെ യൂത്ത് ലീഗ് ശക്തമായി രംഗത്തിറങ്ങുമെന്ന് നേതാക്കള്‍ പറഞ്ഞു.ജനങ്ങള്‍ അപകടകരമായ കമ്പിതൂണുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നിയോജക മണ്ഡലം നേതാക്കള്‍ നഗരസഭ സൂപ്രണ്ടിന് നിവേദനം നല്‍കി. ഷബീര്‍ എടയന്നൂര്‍,പി.ആര്‍ ഉബൈദ്, അസ്‌ക്കര്‍ ആമേരി, വി.കെ.മുനീബ്, കെ.മുനാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."