ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച: അന്വേഷണം മുംബൈയിലും കൊച്ചിയിലും
കണ്ണൂര്‍: മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചാസംഘം മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് വീട്ടില്‍ നിന്ന് 30 പവനും പണവും ഉള്‍പ്പെടെ കവര്‍ന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം പലവഴികളിലേക്ക്. പ്രതികള്‍ക്കായി അന്വേഷണസംഘത്തിലെ ഒരു ടീം മുംബൈക്കു തിരിച്ചു.
മറ്റൊരു സംഘം എറണാകുളത്തുമെത്തി. എറണാകുളത്ത് പത്തിലേറെ വീടുകള്‍ കൊള്ളയടിച്ച സംഘമാണു കണ്ണൂരിലും എത്തിയതെന്നാണു വിവരം. പ്രതികള്‍ എത്തിയതെന്നു ഇന്‍ഡിക്ക കാറിലാണെന്ന വിവരം പൊലിസ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ നൂറോളം ഇന്‍ഡിക്ക കാറുകളുടെ വിവരം പൊലിസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ കവര്‍ച്ച നടത്തിയ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയ മൊബൈല്‍ ഫോണുകള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല.
സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇന്നലെയും അന്വേഷണസംഘം സംഭവദിവസം നടന്ന ഒട്ടേറെ മൊബൈല്‍ വിളികളുടെ വിവരങ്ങള്‍ പരിശോധിച്ചു.
ഇതില്‍ സംശയമുള്ള ചില നമ്പറുകളെ ചുറ്റിപ്പറ്റിയാണു പൊലിസ് അന്വേഷണം പുരോഗമിക്കുന്നത്. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം യോഗം ചേര്‍ന്നു.
കണ്ണൂരില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പശ്ചിമബംഗാള്‍ അതിര്‍ത്തിയിലുള്ള ബംഗ്ലാദേശ് പൗരന്‍മാരാണെന്നു പൊലിസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു.
മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്റെ താഴെചൊവ്വ തെഴുക്കിലെപീടിക ഉരുവച്ചാല്‍ റെയില്‍വേ ഗേറ്റിനടുത്ത വാടക വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം കവര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."