HOME
DETAILS
MAL
ബന്ദ്: കുടകിലെ കോണ്‍ഗ്രസ് രണ്ടുതട്ടില്‍
backup
September 09 2018 | 07:09 AM
മടിക്കേരി: ഇന്ധനം വിലവര്‍ധനയ്ക്കെതിരേ നാളെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ബന്ദുമായി ബന്ധപ്പെട്ട് കുടക് ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടുതട്ടില്‍.
ബന്ദില്‍ നിന്നു കുടക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിട്ടുനില്‍ക്കുമെന്നു ഡി.സി.സി അധ്യക്ഷന്‍ ശിവു മാധപ്പ അറിയിച്ചപ്പോള്‍ പിന്തുണയ്ക്കുമെന്നു വീരാജ്പേട്ട ബ്ലോക്ക് കമ്മിറ്റി, നഗര കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു. കുടകില്‍ പ്രളയവും ഉരുള്‍പൊട്ടലും വരുത്തിവച്ച ദുരന്തം കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന പ്രവൃത്തിയുമായി പാര്‍ട്ടി മുന്നോട്ടുപോവുന്നതിനാലാണു ബന്ദില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നും ശിവു മാധപ്പ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."