കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ കിഡ്‌നി രോഗികളുടെ ആശാ കേന്ദ്രം : ഇ.ടി മുഹമ്മദ് ബഷീര്‍
ജിദ്ദ: സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനമാണ് കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ നടത്തിവരുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ജിദ്ദയില്‍ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഡയാലിസിസ് സെന്റര്‍ സഹകാരികളുടെ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് സെന്റര്‍ മുഖ്യരക്ഷാധികാരി കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍.
ആതുര സേവന രംഗത്ത് അഭിമാനകരമായ പ്രവര്‍ത്തനമാണ് പിന്നിട്ട നാല് വര്‍ഷത്തിനുള്ളില്‍ സെന്റര്‍ നടത്തിയത്. പതിനാറ് മെഷിനുകളില്‍ നിന്നായി നൂറിലധികം പാവപെട്ട രോഗികള്‍ക്ക് മുപ്പത്തി യേഴായിരത്തോളം ഡയാലിസിസ് സൗജന്യമായി സെന്ററിന് കീഴില്‍ ചെയ്തിട്ടുണ്ടെന്നും നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്ററാണ് കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍. പ്രതിദിനം രോഗികളുടെ എണ്ണവും ഡയാലിസിസിനുള്ള അപേക്ഷയും കൂടി വരുന്നതിനാല്‍ കൂടുതല്‍ രോഗികള്‍ക്ക് സേവനം നല്‍കുന്നതിന് നിലവില്‍ സ്ഥിതി ചെയുന്ന കെട്ടിടത്തില്‍ നിന്ന് തൊട്ടടുത്ത് തന്നെ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്ത് പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിലേക്ക് സെന്റര്‍ ഉടന്‍ മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് നാസര്‍ ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതന്‍ എം.എം. അക്ബര്‍ റംസാന്‍ സന്ദേശം നല്‍കി. കെ.എം.സി.സി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് നസീം പുളിക്കല്‍, അഹമ്മദ് പാലയാട്, അബൂബക്കര്‍ അരിമ്പ്ര, നിസാം മമ്പാട്, കെ.ടി അബൂബക്കര്‍, അബ്ബാസ് ചെമ്പന്‍, ന്യൂഗുലൈല്‍ പൊളി ക്ലിനിക് എം.ഡി അര്‍ഷദ് നൗഫല്‍, വി പി മുസ്തഫ, പി.വി ബാബു, സീതി കൊളക്കാടന്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അയക്കോടന്‍ സ്വാഗതവും കുഞ്ഞു മുഹമ്മദ് ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."