സൗജന്യ മെഡിക്കല്‍ ക്യാംപ്
കോലഞ്ചേരി: ഇന്‍ഡിപെന്‍ഡന്‍സ് ക്ലബ്ബിന്റേയും പൂത്തൃക്ക പഞ്ചായത്ത് നാലാം വാര്‍ഡിന്റേയും ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഡോളി സാജു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം വി.പി. പോള്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ സുഭാഷ്, മോന്‍സി പോള്‍, ബ്ലോക്ക് പഞ്ചായത്തംഗം എന്‍.എന്‍ രാജന്, സാലി ബേബി, ക്ലബ്ബ് സെക്രട്ടറി കെ.ഐ ബെന്നി, വി.എ ശിവരാമന് എന്നിവര്‍ നേതൃത്വം നല്കി. ഡോ. അനീഷ് ബേബി പരിശോധനക്ക് നേതൃത്വം വഹിച്ചു.
ആലുവ: നഗരസഭയും ആലുവ ഗവ. ആയുര്‍വേദ ആശുപത്രിയും സംയുക്തമായി മെഡിക്കല്‍ ക്യാംപ് നടത്തി. ആശുപത്രിയില്‍ നടന്ന ക്യാംപ് നഗരസഭ അധ്യക്ഷ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രതിരോധ മരുന്നുകളും ആയുര്‍വേദ മരുന്നുകളും രോഗികള്‍ക്ക് വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സാജിത സഗീര്‍ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ ഓഫീസര്‍മാരായ ഡെ. കെ.എസ്. ഷേക്ക് അന്‍വര്‍, ഡോ. ബിനു എന്‍. ലാല്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. പാരാമെഡിക്കല്‍ ജീവനക്കാരായ അനില്‍കുമാര്‍ ടി.എസ്., സി.കെ. രവീന്ദ്രന്, സുബൈദ വി.എ. എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്കി.
വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമന. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടിമ്മി ടീച്ചര്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വി. ചന്ദ്രന്, എച്ച്.എം.സി. അംഗങ്ങളായ പി.എം. ഫിറോസ്, അബ്ദുല്‍കരീം എന്നിവര്‍ സംബന്ധിച്ചു.
പള്ളുരുത്തി: കച്ചേരിപ്പടി കാഴ്ച റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭ ആരോഗ്യ വിഭാഗവുമായി ചേര്‍ന്ന് പകര്‍ച്ച പനിക്കെതിരേ ബോധവല്‍ക്കരണ ക്ലാസും ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും നടത്തി.
കച്ചേരിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ക്യാംപ് കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് വി.എ.സന്തോഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി.പി അബ്ദുല്‍ ഖയ്യൂം, രക്ഷാധികാരി സിറാജുദ്ധീന് രാജ, റോയി, നിസാര്‍, ഇ.കെ കലാം, ഹരിഹരന് എന്നിവര്‍ സംസാരിച്ചു. ഹോമിയോ മെഡിക്കല്‍ ആഫീസര്‍ ഡോ. നീന സി ബോസ് ക്ലാസ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."