HOME
DETAILS
MAL
കടലില്‍ കാണാതായ ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടെത്താനായില്ല
backup
May 09 2017 | 00:05 AM
തൃക്കരിപ്പൂര്‍: കടലില്‍ കുളിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്താനായില്ല. വലിയപറമ്പിലെ ഒരിയര പുലിമുട്ടിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് കടലില്‍ കുളിക്കാനിറങ്ങിയ ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശി മുഹമ്മദ് അഷ്റഫി (19)നെയാണ് കാണാതായത്.
ഇയാളടക്കം അഞ്ചു കൂട്ടുകാരാണ് കടലില്‍ കുളിക്കാനെത്തിയത്. രണ്ടുപേര്‍ അപകടത്തില്‍ പെട്ടുവെങ്കിലും ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. നാട്ടുകാര്‍, ചന്തേര പൊലിസ്, അഗ്നിശമന സേന, തീരദേശ പൊലിസ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വൈകിയും ഇന്നലെയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."