HOME
DETAILS

കൊല്ലത്തുകാര്‍ക്ക് പ്രേമം പ്രേമചന്ദ്രനോട് തന്നെ

  
backup
May 23 2019 | 12:05 PM

premchanfran-winner-at-kollam

 

കൊല്ലം: സി.പി.എമ്മിന്റെ പരനാറിപ്രയോഗവും സംഘിയാരോപണവും ഫലംകണ്ടില്ല,ധനമന്ത്രി തോമസ് ഐസക്ക് ചുക്കാന്‍പിടിച്ച ഇടതുതട്ടകത്തില്‍ ആര്‍.എസ്.പി ദേശീയ സെക്രട്ടറിയേറ്റംഗവും സിറ്റിംഗ് എം.പിയുമായ എന്‍.കെ പ്രേമചന്ദ്രന്‍ നേടിയത് തിളക്കമാര്‍ന്ന തുടര്‍ വിജയം. സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടം നടന്ന കൊല്ലത്ത് നാലാംതവണയാണ് എന്‍.കെ പ്രേമചന്ദ്രന്‍ വിജയിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇടതുമുന്നണിയില്‍ നിന്നും യു.ഡി.എഫിലെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രേമചന്ദ്രന്‍ സി.പി.എമ്മിന്റെ കണ്ണിലെ കരടായി മാറിയത്. ഇടതുസ്ഥാനാര്‍ഥിയായിരുന്നു എം.എ ബേബിയുടെ അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്തെത്തിയ പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രേമചന്ദ്രനെതിരെ ഉപയോഗിച്ചതായിരുന്നു പരാനാറി പ്രയോഗം.

പ്രേമചന്ദ്രന്റെ അന്നത്തെ വിജയത്തിന് പ്രധാനകാരണങ്ങളിലൊന്നും പരനാറി പ്രയോഗമായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുംമുമ്പേതന്നെ കൊല്ലത്തെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രേമചന്ദ്രനെതിരെ സംഘിയാരോപണം ഉയര്‍ത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് കൊല്ലത്ത് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രേമചന്ദ്രനെതിരായ പരനാറി പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പരാമര്‍ശവും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ചര്‍ച്ചവിഷയമായി മാറി. മുഖ്യമന്ത്രി തന്റെ നിലപാട് ആവര്‍ത്തിച്ചത് ഇടതുകേന്ദ്രളെപ്പോലും ആശങ്കയിലാഴ്ത്തിയിരുന്നു.

യു.ഡി.എഫ് ഇത് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. 2015ലെ പഞ്ചായത്ത്,2016ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കൊല്ലം ജില്ലയില്‍ എല്‍.ഡി.എഫിന് ലഭിച്ച സമ്പൂര്‍ണാധിപത്യമായിരുന്നു ഇത്തവണ സി.പി.എം സംസ്ഥാന സെക്രട്ടറി കെ.എന്‍ ബാലഗോപാലിനെ രംഗത്തിറക്കി കടുത്ത മല്‍സരം നടത്താന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ തോമസ് ഐസക്കിനായിരുന്നു കൊല്ലത്തെ തെരഞ്ഞെടുപ്പ് ചുമതല. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ,തോമസ് ഐസക്ക് അധികാര ദുര്‍വിനിയോഗം നടത്തിയെന്നുവരെ യു.ഡി.എഫ് ആരോപണം ഉന്നയിച്ചിരുന്നു.

കൂടാതെ എല്‍.ഡി.എഫിനെതിരെ വോട്ടിനു പകരം നോട്ട് ആരോപണവും യു.ഡി.എഫ് ഉയര്‍ത്തിയിരുന്നു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് പിന്തുണ പൂര്‍ണമായും പ്രേമചന്ദ്രനായിരുന്നു. അതുപോലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനം ഉറപ്പിക്കാന്‍ പ്രേമചന്ദ്രനു കഴിഞ്ഞതുമാണ് വിജയത്തിന്റെ മാറ്റു കൂട്ടിയത്. എന്നാല്‍ മണ്ഡലത്തിലെ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇടതുമുന്നണി ഉന്നയിച്ച സംഘിയാരോപണം നനഞ്ഞ പടക്കമായെന്നു മാത്രമല്ല,കഴിഞ്ഞ തെരഞ്ഞെടുപ്പിലേതില്‍ നിന്നും നാലിരട്ടി വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹം നേടുകയും ചെയ്തു. ന്യൂനപക്ഷ മോര്‍ച്ച് നേതാവ് കെ.വി സാബു(സാബു വര്‍ഗീസ്)കൊല്ലത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായതിന് പിന്നില്‍ യു.ഡി.എഫ്-ബി.ജെ.പി വോട്ടുകച്ചവടമാണെന്ന ഇടതുമുന്നണിയുടെ ആരോപണവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല.
സി.പി.എമ്മിനെ പോലെ തന്നെ കൊല്ലത്തെ വിജയം ആര്‍.എസ്.പിക്കും അഭിമാന പോരാട്ടമായിരുന്നു. 2014ല്‍ കൊല്ലത്ത് പ്രേമചന്ദ്രന്‍ വിജയിച്ചെങ്കിലും 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ആര്‍.എസ്.പി കേന്ദ്രങ്ങള്‍ മഹാഭൂരിപക്ഷവും സി.പി.എം പിടിച്ചെടുത്തിരുന്നു. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി മല്‍സരിച്ച മൂന്നു സീറ്റുകളും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ ഈറ്റില്ലമായ ചവറയിലെ തിരിച്ചടിയാണ് ആര്‍.എസ്.പിയെ ഏറെ ഞെട്ടിച്ചത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പിന്നെ ആര്‍.എസ്.പിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലുമായിരുന്നു. ആദ്യമായാണ് സംസ്ഥാന നിയമസഭയില്‍ ആര്‍.എസ്.പിക്ക് സാമാജികരില്ലാതെ വന്നതും. പാര്‍ലമെന്റിലെ തിളക്കമാര്‍ന്ന വിജയത്തോടെ,അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മികച്ച മല്‍സരം കാഴ്ചവക്കാനും ആര്‍.എസ്.പിക്കു കഴിയും. കൂടാതെ ആര്‍.എസ്.പിയിലെ വലിയൊരു വിഭാഗത്തെ ഇടതുമുന്നണിയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിന് കൊല്ലത്തെ വിജയം വിലങ്ങുതടിയാകും. ഇടതുമുന്നണിയുടെ പ്രതീക്ഷകള്‍ തകത്ത പ്രേമചന്ദ്രന്റെ വിജയം ആര്‍.എസ്.പിക്ക് ജില്ലയില്‍ തിരിച്ചുവരവിനാണ് കളമൊരുക്കിയത്. ഇടതുമുന്നണിയില്‍ ആയിരിക്കെ,1996ല്‍ കേന്ദ്രമന്ത്രിയുംസിറ്റിംഗ് എം.പിയും ആയിരുന്ന എസ് കൃഷ്ണകുമാറിനെ തോല്‍പ്പിച്ചായിരുന്നു പ്രേമചന്ദ്രന്റെ കന്നിവിജയം. 1998ല്‍ വിജയം ആവര്‍ത്തിച്ചെങ്കിലും ആര്‍.എസ്.പിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് കൊല്ലം സീറ്റ് സി.പി.എം ഏറ്റെടുക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago