അച്ചടിവകുപ്പിനെ ആധുനികവല്‍കരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: അച്ചടിവകുപ്പിനെ ആധുനികവത്കരിക്കാനും ഡിജിറ്റലൈസ് ചെയ്യാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മണ്ണന്തല ഗവണ്‍മെന്റ് പ്രസിന്റെ പുതിയ മള്‍ട്ടികളര്‍ വെബ് ഓഫ്‌സെറ്റ് മെഷീന്റെ ഉദ്ഘാടനവും അച്ചടി വകുപ്പ് ഡയറക്ടറേറ്റിനും മണ്ണന്തല ഗവ: പ്രസിനും ഐ.എസ്.ഒ 9001:2015 സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനികവത്കരണ നടപടികള്‍ക്ക് പുറമേ അച്ചടിവകുപ്പില്‍ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 100 കോടി ചെലവില്‍ നവീകരണ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മണ്ണന്തല പ്രസിന് ഏറെ സജീവമാകാന്‍ കഴിയുന്ന ഭാവികാലം കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു അച്ചടിയന്ത്രം സ്ഥാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."