അമേഠി സ്മൃതി ഉറപ്പിച്ചു, കോണ്‍ഗ്രസിന് കനത്ത ആഘാതമായി രാഹുലിന്റെ തോല്‍വി
അമേഠി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു ഉത്തര്‍പ്രദേശിലെ അമേഠി. ഇവിടെ കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ മണ്ഡലത്തില്‍ നെഹ്റു കുടുംബത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ തന്നെ തോല്‍വിയറിഞ്ഞത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. കഴിഞ്ഞ തവണ ഒരുലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് തോല്‍പ്പിച്ച സ്മൃതി ഇറാനിയില്‍ നിന്നാണ് രാജ്യം പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ ഗാന്ധി തോല്‍വിയറിഞ്ഞത്.
വയനാട്ടില്‍ കൂറ്റന്‍ ലീഡ് നേടിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ അമേഠിയിലെ തോല്‍വി കനത്ത ആഘാതമായി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയോട് നാല്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ഗാന്ധി പരാജയപ്പെട്ടിരിക്കുന്നത്. വിജയിച്ച സ്മൃതി ഇറാനിയെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. എന്നാല്‍ തെരഞ്ഞടുപ്പിലെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് രാഹുലിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."