മുസഫര്‍നഗര്‍ കലാപം: യു.പി സര്‍ക്കാരിനെ വിമര്‍ശിച്ച് ആംനസ്റ്റി ഇന്റര്‍നാഷനല്‍
ന്യൂഡല്‍ഹി: 2013ലെ മുസഫര്‍നഗര്‍ കലാപബാധിതരെ പുനരധിവസിപ്പിക്കുന്നതിലും നീതി ഉറപ്പാക്കുന്നതിലും പരാജയപ്പെട്ട ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനു രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ വിമര്‍ശനം.കലാപം നടന്ന് അഞ്ചു വര്‍ഷമായിട്ടും കൂട്ടബലാത്സംഗത്തിനിരയായ ഏഴു സ്ത്രീകള്‍ നീതിതേടി അലയുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യാ മേധാവി അസ്മിത ബസു കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഉദാസീനതയാണ് ഇതിനുകാരണം. ഷംലിയിലെയും മുസഫര്‍നഗറിലെയും കലാപബാധിതരെ യു പി സര്‍ക്കാര്‍ മറന്നിരിക്കുന്നു.
അവരുടെ പുനരധിവാസത്തിലും ഇരകള്‍ക്കു നീതി ഉറപ്പാക്കുന്നതിലും സര്‍ക്കാരിന് ആത്മാര്‍ഥതയില്ല. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ അപര്യാപ്തമാണെന്നും അസ്മിത പറഞ്ഞു.
കൂട്ടബലാത്സംഗക്കേസില്‍ ഒരാള്‍ പോലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. നീതിനിര്‍വഹണത്തിലുള്ള വിശ്വാസം ഇരകള്‍ക്കു നഷ്ടമായെന്നും അവര്‍ പറഞ്ഞു.
2013ലെ കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ടു പ്രതികളായ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കം വലിയ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."