ആയിരത്തോളം സീനിയര്‍ ഉദ്യോഗസ്ഥരോട് കമ്പനി വിടാന്‍ ഇന്‍ഫോസിസ് ആവശ്യപ്പെട്ടേക്കും
മുംബൈ: ഐ.ടി കമ്പനികള്‍ക്ക് ഇന്ത്യയില്‍ അത്ര നല്ല കാലമല്ലെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. വിപ്രോയിലെ കൂട്ട പിരിച്ചുവിടല്‍ തീരുമാനത്തിനു പിന്നാലെ ഇന്‍ഫോസിസിലും കൂട്ടപിരിച്ചുവിടലിന് വഴിയൊരുങ്ങുന്നു.
ആയിരത്തോളം സീനിയര്‍ ഉദ്യോഗസ്ഥരോട് ഉടന്‍ കമ്പനി വിടാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. വാര്‍ഷിക പ്രവൃത്തി നിര്‍ണ്ണയത്തിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് കമ്പനി പറയുന്നത്.
ഗ്രൂപ്പ് പ്രൊജക്ട് മാനേജര്‍, സീനിയര്‍ ആര്‍ക്കിടെക്ട് തുടങ്ങിയ സ്ഥാനത്തുള്ളവരടക്കം കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഭീഷണി അധികവും.
ഈ തലത്തിലുള്ള മാനേജര്‍മാരുടെ പ്രവൃത്തി നിര്‍ണ്ണയ മാര്‍ക്ക് പത്തു ശതമാനത്തിലും കുറവാണെന്നാണ് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രശ്ന പരിഹാരത്തിനായി തൊഴിലാളി യൂനിയനുകളെ സമീപിക്കാനൊരുങ്ങുകയാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."