കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി; ദമാം പാലക്കാട് ജില്ല പ്രചാരണ കാംപയിന് തുടക്കമായി
ദമാം: കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2021 വർഷത്തേക്കുള്ള പ്രചാരണ കാംപയിൻ ദമാം പാലക്കാട് ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബഷീർ ബാഖവി ഡോ: രഞ്ജിത്ത് കാങ്ങീരപ്പള്ളി (അൽ റയാൻ ഹോസ്പിറ്റൽ) ക്ക് അംഗത്വം നൽകി നിർവഹിച്ചു. സഊദി നാഷണൽ കെഎംസിസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 7 വർഷങ്ങളായി നടത്തി കൊണ്ടിരിക്കുന്ന സുരക്ഷാ പദ്ധതിയുടെയുയും ദമാം സെൻട്രൽ കമ്മിറ്റി 2021 വർഷം മുതൽ തുടക്കം കുറിക്കുന്ന സുരക്ഷാ പദ്ധതിയുടെയും പ്രചാരണ കാംപയിനുകൾക്കാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്.
പ്രവാസ ലോകത്ത് അപ്രതീക്ഷിതമായി വന്നെത്തുന്ന മരണങ്ങൾ, മഹാമാരികൾ മൂലം ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുമ്പോൾ അവർക്ക് ഒരു സഹായമാകുന്നതാണ് സുരക്ഷാ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. അഞ്ചര കോടിയോളം രൂപയാണ് സുരക്ഷാ പദ്ധതിയിൽ ചേർന്ന് മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഈ വര്ഷം ആനുകൂല്യം നൽകിയത്. പദ്ധതിയിൽ ചേരുന്നതിനും, അംഗത്വം പുതുക്കുന്നതിനും, പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റു കൂടുതൽ വിവരങ്ങൾ അറിയുന്നയിനും ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണെന്ന് നേതാക്കൾ അറിയിച്ചു.
അൽ റയാൻ ഹിസ്‌പിറ്റൽ ഓഡിറ്റോറിയത്തിൽ വച് നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റി നേതാക്കളായ അനസ് പട്ടാമ്പി, സഗീർ അഹമ്മദ്, ഇക്ബാൽ കുമരനെല്ലൂർ, ശിഹാബ് കപ്പൂർ, ഹംസ താഹിർ, കരീം പിസി, ഷബീർ കൊപ്പം, ഷബീർ അലി അമ്പാടത്ത് തുടങ്ങിയവർ സംബന്ധിച്ചു. ജന: സെക്രട്ടറി റാഫി പട്ടാമ്പി സ്വാഗതവും സെക്രട്ടറി ശരീഫ് പരപ്പുറത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."