ക്രിമിനല്‍ കേസ് റിപ്പോര്‍ട്ടിങ്: മാധ്യമങ്ങള്‍ ആത്മസംയമനം പാലിക്കണമെന്ന് ജസ്റ്റിസ് യു.യു ലളിത്
അഹമ്മദാബാദ്: ക്രിമിനല്‍ കേസുകളുടെ വിചാരണ സംബന്ധിച്ച വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ ആത്മസംയമനം പാലിക്കണമെന്ന് സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് ഉദയ് യു. ലളിത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ജസ്റ്റിസ് പി.ഡി ദേശായി മെമ്മോറിയല്‍ ലക്ചര്‍ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിചാരണാ നടപടികള്‍ വ്യക്തമായ രീതിയിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ക്രിമിനല്‍ സംഭവങ്ങളെക്കുറിച്ച് ഇന്‍വസ്റ്റിഗേഷന്‍ നടത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ഒരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഇത് നിയമവിരുദ്ധമായ രീതിയിലുള്ള റിപ്പോര്‍ട്ടിങ് എന്ന രീതിക്കുള്ള അനുവാദമല്ലെന്ന കാര്യം ഓര്‍മിക്കണം. മാധ്യമങ്ങള്‍ ആത്മ നിയന്ത്രണം പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം വാര്‍ത്തകള്‍ നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."