HOME
DETAILS

അയ്മനം വീടാക്രമണം: എസ്.എഫ്.ഐ നേതാവടക്കം രണ്ടു പേര്‍ കൂടി അറസ്റ്റില്‍

  
backup
May 09 2017 | 18:05 PM

%e0%b4%85%e0%b4%af%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab



കോട്ടയം: അയ്മനത്ത് വീടാക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ എസ്.എഫ്.,ഐ നേതാവടക്കം രണ്ടുപേരെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തു.
കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ റിജേഷ് കെ ബാബു (24), എസ്.എഫ്.ഐ പ്രവര്‍ത്തകനായ ജയകുമാര്‍ (29) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞദിവസം പൊലിസ് പിടികൂടിയ എസ്.എഫ്.ഐ പ്രവര്‍ത്തകരും നാട്ടകം ഗവ. കോളജിലെ വിദ്യാര്‍ഥികളുമായ കണ്ണൂര്‍ തളിപ്പറമ്പ് രാജുഭവനില്‍ പ്രിന്‍സ് ആന്റണി (23), ഇടുക്കി ദേവികുളം സ്വദേശി ജെയിന്‍ രാജ് (22), കോട്ടയം കുറിച്ചി സ്വദേശി സിനു സിന്‍ഘോഷ് (23) എന്നിവര്‍ റിമാന്‍ഡിലാണ്.
വീടാക്രമണം നടന്ന ശേഷം അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ റിജേഷ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. എന്നാല്‍, റിജേഷിആെശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് അറസ്റ്റുചെയ്യാനായിരുന്നു പൊലിസിന്റെ നീക്കം.
പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്ന ഇയാളെ  ഇന്നലെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തയുടന്‍ വെസ്റ്റ് പൊലിസ് അറസ്റ്റുചെയ്യുകയായിരുന്നു.
സംഭവത്തില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയടക്കം 20 ഓളം പേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തിരുന്നത്. ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലിസ് അറിയിച്ചു.
അയ്മനത്ത് വീടാക്രമിച്ചത് തങ്ങളാണെന്ന് പ്രതികള്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, മദ്യലഹരിയിലായിരുന്ന വീട്ടുകാരാണ് ആദ്യം തങ്ങളെ ആക്രമിച്ചതെന്നും അതിന്റെ പ്രത്യാക്രമണമാണ് നടന്നതെന്നുമാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്.
 ശനിയാഴ്ച രാത്രി 10.30ഓടെ  കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിന് സമീപം കല്ലുമട റോഡില്‍ വഞ്ചിയത്ത് പി കെ സുകുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തില്‍ വീടാക്രമിച്ചെന്നാണ് വീട്ടുകാര്‍ പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
 ആക്രമണം നടന്നയുടന്‍ വീട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലിസ് സ്ഥലത്തെത്തിയതിനെത്തുടര്‍ന്ന് അക്രമികള്‍ വീടിന് സമീപത്തേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

uae
  •  3 months ago
No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago
No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago
No Image

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago