പട്ടികജാതി, വര്‍ഗ്ഗ വിഭാഗത്തിന് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
തൊടുപുഴ: ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിങ് സൊസൈറ്റിയില്‍ സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനായി 2017 -18 വര്‍ഷത്തെ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 30 പേര്‍ക്കാണ് നിലവില്‍ പ്രവേശനം നല്‍കുന്നത്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അവസാനവര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്റര്‍വ്യൂ സമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 2017 ഏപ്രില്‍ ഒന്നിന് 21 -37 വയസ്സ്. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പരിശീലനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. 100 മാര്‍ക്കിന്റെ ഒബ്ജക്ടീവ് മാതൃകയിലുള്ള ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട,് കോഴിക്കോട് എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റ്‌റുകളില്‍ ഈ മാസം അവസാനം നടത്തും.
അപേക്ഷാഫോറത്തിന്റെ മാതൃക സ്ഥാപനത്തില്‍ നിന്നും നേരിട്ടും, ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും കേരളത്തിലെ നാല് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകളില്‍ നിന്നും സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഓണ്‍ലൈനായും അപേക്ഷിക്കാം. അപേക്ഷ മെയ് 12വരെ സ്വീകരിക്കും. വിലാസം പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി, ഗ്രൗണ്ട് ഫ്‌ളോര്‍, അംബേദ്ക്കര്‍ ഭവന്‍, ഗവ. പ്രസിന് സമീപം, മണ്ണന്തല, തിരുവനന്തപുരം 695015. വിവരങ്ങള്‍ക്ക് 0471 2533272.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."