HOME
DETAILS

സഊദിയിലെ ജയിലുകളില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ഹജ്ജ് കാലത്ത് പുണ്യസ്ഥലങ്ങളില്‍ തൊഴില്‍ ലഭ്യമാക്കും

  
backup
May 24 2019 | 15:05 PM

gulf-news-saudi-to-employ-in-mates-during-hajj

ജിദ്ദ: സഊദിയിലെ ജയിലുകളില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ഹജ്ജ് കാലത്ത് പുണ്യസ്ഥലങ്ങളിലെ കശാപ്പുശാലകളില്‍ തൊഴില്‍ ലഭ്യമാക്കാന്‍ ശ്രമം. ഈ ലക്ഷ്യത്തോടെ ബന്ധപ്പെട്ട വകുപ്പുകള്‍ കരാര്‍ ഒപ്പുവച്ചു. ഈ വര്‍ഷത്തെ ഹജ്ജ് കാലത്ത് മേല്‍നോട്ട, സാങ്കേതിക തൊഴിലുകളില്‍ തടവുകാരെയും ജയില്‍ മോചിതരായവരെയും നിയമിക്കുന്നതിനാണ് ശ്രമം. ഇതിനുള്ള വ്യവസ്ഥകള്‍ക്ക് ജയില്‍ വകുപ്പും ബലി മാംസം പ്രയോജനപ്പെടുത്താനുള്ള പദ്ധതി അധികൃതരും ചേര്‍ന്ന് രൂപം നല്‍കി.
പുണ്യസ്ഥലങ്ങളിലെ കശാപ്പുശാലകളിലും അനുബന്ധ സ്ഥാപനങ്ങളിലും തടവുകാര്‍ക്കും ജയില്‍ മോചിതരായ സ്വദേശികള്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നതിനെ കുറിച്ച്, ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയുമായി കരാറുകള്‍ ഒപ്പുവച്ച കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജയില്‍ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയതായി പദ്ധതി സൂപ്പര്‍വൈസര്‍ റഹീമി അഹ്മദ് റഹീമി പറഞ്ഞു. ബലി മാംസം പ്രയോജനപ്പെടുത്താനുള്ള പദ്ധതിയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ യോഗ്യതകള്‍ക്ക് യോജിച്ച തൊഴിലുകളിലാണ് തടവുകാരെയും ജയില്‍ മോചിതരെയും നിയമിക്കുക.
തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും ഹജ്ജ് സീസണില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് ഒപ്പുവക്കുന്ന ആദ്യ കരാറാണിത്. പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പിലാകും. തടവുകാരുടെ കഴിവുകളും പരിചയ സമ്പത്തും പ്രയോജനപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമുള്ള പുതിയ ആശയത്തിന്റെ സമാരംഭമാണ് ഈ കരാറെന്നും റഹീമി അഹ്മദ് റഹീമി പറഞ്ഞു.

തീര്‍ഥാടകരില്‍ നിന്നും സംഭാവനകള്‍ ശേഖരിക്കുന്നത് നിയമ ലംഘനം

ജിദ്ദ: ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ അടക്കം വിശുദ്ധ ഹറമും മസ്ജിദുന്നബവിയും ലക്ഷ്യമാക്കി എത്തുന്നവരില്‍ നിന്നും മക്കയിലേക്കും മദീനയിലേക്കും പോകുന്നവരില്‍ നിന്നും സംഭാവനകള്‍ ശേഖരിക്കുന്നത് രാജ്യത്തെ നിയമങ്ങള്‍ വിലക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഏതു കാരണത്തിന്റെ പേരിലായാലും എല്ലാ സമയങ്ങളിലും വിശുദ്ധ ഹറമും മസ്ജിദുന്നബവിയും ലക്ഷ്യമാക്കി എത്തുന്നവരില്‍ നിന്ന് സംഭാവനകള്‍ പിരിക്കുന്നത് നിയമം വിലക്കുന്നു. ഇത് ലംഘിച്ച് സംഭാവനകള്‍ ശേഖരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം ഏറ്റവും അടുത്തുള്ള സുരക്ഷാ ഭടനെ അറിയിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago