അസർബൈജാൻ വിദേശ കാര്യ മന്ത്രി സഊദിയുമായി ചർച്ച നടത്തി
റിയാദ്: അസർബൈജാൻ വിദേശ കാര്യ മന്ത്രി സഊദി വിദേശ കാര്യ മന്ത്രിയുമായി ടെലഫോണിൽ ചർച്ച നടത്തി. അർമേനിയ വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. അസർബൈജാൻ വിദേശ കാര്യ മന്ത്രി ജൈഹൂൻ ബൈരമോവ് സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ഫർഹാൻ രാജകുമാരനുമായി നടത്തിയ ചർച്ചയിൽ നിലവിലെ അസർബൈജാനിലെ അർമേനിയയുമായി നടക്കുന്ന യുദ്ധവും ഇരുന്നു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ചർച്ചയായതായി സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അർമേനിയയുമായുള്ള പോരാട്ടത്തിലെ സംഭവവികാസങ്ങളും പൊതുവായ ആശങ്കയുളവാക്കുന്ന നിരവധി പ്രശ്നങ്ങളും ചർച്ചയായതായാണ് റിപ്പോർട്ടുകൾ. സഊദിയും അസർബൈജാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സംയുക്ത സഹകരണ മേഖലകളും ഇരു മന്ത്രിമാരും ചർച്ച ചെയ്‌തതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. തർക്കപ്രദേശമായ നാഗൊർനോ-കറാബഖിൽ അസർബൈജാനും അർമേനിയയും തമ്മിൽ കനത്ത ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. 1994 ലെ വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും കനത്ത പോരാട്ടമാണ് ഇരു രാജ്യങ്ങളും തമ്മിൽ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."