തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി: ബി.ജെ.പി നേടിയത് 303 സീറ്റ്: കോണ്‍ഗ്രസ് 52
ന്യൂഡല്‍ഹി: 17ാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഒടുവിലെത്തെ കണക്ക് പ്രകാരം 303 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചു. കോണ്‍ഗ്രസിന് 52 സീറ്റുകളും ലഭിച്ചു.
വോട്ട് വിഹിതത്തില്‍ വന്‍ നേട്ടമാണ് ബിജെപിക്ക്. വിവിപാറ്റ് രസീതുകളും ഇവിഎമ്മിലെ വോട്ടും തമ്മില്‍ ഒരിടത്തും വ്യത്യാസം ഇല്ലായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരിടത്ത് സാങ്കേതികപ്രശ്നം കാരണമുണ്ടായ പ്രശ്നം പരിഹരിച്ചു.
പശ്ചിമബംഗാളില്‍ അവസാന ഘട്ട വോട്ടെടുപ്പിലെ എല്ലാ സീറ്റിലും ബിജെപി തോറ്റു. തൃണമൂല്‍ നേടിയ 22 സീറ്റില്‍ അവസാന ഘട്ടത്തിലെ ഒമ്പത് സീറ്റുകള്‍ നിര്‍ണായകമായി. സ്മൃതി ഇറാനിയുടെ വിജയം ഇന്നു പുലര്‍ച്ചെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 55,000 വോട്ടിന്റെ ഭൂരിപക്ഷം.
നാല്പത് ശതമാനത്തിലധികം വോട്ട് ബിജെപി നേടിയപ്പോള്‍ എന്‍ഡിഎയുടേത് നാല്പത്തിയഞ്ച് ശതമാനത്തിലെത്തി. ഉത്തര്‍പ്രദേശിലുള്‍പ്പടെ പതിമൂന്ന് സംസ്ഥാനങ്ങളില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് എന്‍ഡിഎ ആധികാരിക വിജയം സ്വന്തമാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷം ഗുജറാത്തില്‍ വിജയിച്ച സിആര്‍ പാട്ടിലിനാണ്. 6,28,548 വോട്ടുകളുടെ ഭൂരിപക്ഷമാണ് പാട്ടിലിന് ലഭിച്ചത്. 5, 55,843 വോട്ടുകളുടെ ഭൂരിപക്ഷവുമായി അമിത് ഷായാണ് തൊട്ടുപിന്നാല്‍. 15 സ്ഥാനാര്‍ഥികള്‍ക്ക് അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടി.
181 വോട്ടുകള്‍ക്ക് ജയിച്ച ബിഎസ്പി സ്ഥാനാര്‍ഥി ഭോലാനാഥിനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. തെലങ്കാനയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി പ്രധാന പ്രതിപക്ഷമാകുന്നു. നാല് സീറ്റില്‍ ബിജെപി വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."