എ.കെ.എസ്.ടി.യു പൊതുവിദ്യാഭ്യാസ മുന്നേറ്റയാത്ര നാളെ ജില്ലയില്‍
ആലപ്പുഴ: പൊതുസംരക്ഷണയജ്ഞം വിജയിപ്പിക്കുക, കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ കാവി കച്ചവടനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ നയിക്കുന്ന പൊതുവിദ്യാഭ്യാസ മുന്നേറ്റ യാത്രയ്ക്ക് നാളെ ജില്ലയില്‍ സ്വീകരണം നല്‍കും.
രാവിലെ എട്ടിന് ചേര്‍ത്തല ദേവീക്ഷേത്രത്തിന് തെക്കുവശം നടക്കുന്ന സ്വീകരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. എന്‍.എസ് ശിവപ്രസാദ് അധ്യക്ഷത വഹിക്കും. വി.ആര്‍ രജിത സ്വാഗതം പറയും.
ജാഥ വൈസ് ക്യാപ്റ്റന്‍ കെ.എസ് ഭരത്‌രാജ്, ഡയറക്ടര്‍ ഒ.കെ ജയകൃഷ്ണന്‍, കെ.കെ സിദ്ധാര്‍ത്ഥന്‍, ടി.ടി ജിസ്‌മോന്‍, എസ്. പ്രകാശന്‍, വിഷ്ണു ചിത്രന്‍, സന്ധ്യ ബെന്നി, ഐബു എന്നിവര്‍ സംസാരിക്കും.
ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ചേര്‍ത്തല നഗരത്തിലെ സ്‌കൂളുകളില്‍ മുഴവന്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികളെ അനുമോദിക്കും.
രാവിലെ 11ന് കലവൂരില്‍ ചേരുന്ന സ്വീകരണ സമ്മേളനത്തില്‍ ദീപ്തി അജയകുമാര്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."