HOME
DETAILS

പണ്ഡിതന്മാര്‍ അതിഭൗതികതയുടെ പിന്നാലെ പായരുത്: മുത്തുക്കോയ തങ്ങള്‍

  
backup
May 09, 2017 | 7:18 PM

%e0%b4%aa%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%ad%e0%b5%97%e0%b4%a4%e0%b4%bf%e0%b4%95%e0%b4%a4



മണ്ണഞ്ചേരി:പണ്ഡിതന്മാര്‍ അതി ഭൗതികതയുടെ പിന്നാലെ പോകരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ലിന്റെ ദര്‍സ് വാര്‍ഷിക മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.പ്രബോധനം  മുന്‍ നിര്‍ത്തിയാവണം പണ്ഡിതന്മാര്‍ പ്രവര്‍ത്തിക്കേണ്ടത്.
നല്ലപണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിനുള്ള ആദ്യത്തെ കളരിയാണ് പള്ളി ദര്‍സുകള്‍. പ്രവാചകരുടെ കാലം മുതല്‍ നിലവിലുള്ള ദര്‍സ് സമ്പ്രദായം കൂടുതല്‍ ശക്തിയാര്‍ജ്ജിപ്പിക്കുന്നത് തന്നെയാണ് സമസ്തയുടെ മുഖ്യ അജണ്ഡ. ദര്‍സുകളുടെ വ്യാപനത്തിന് ആവശ്യമായവ ചെയ്യാന്‍ ഉലമാക്കളും മഹല്ല് കമ്മിറ്റികളും ഒരുമിച്ച് മുന്നിട്ടിറങ്ങണം എന്നും തങ്ങള്‍ പറഞ്ഞു.
ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പും സമാപന ദുആയും അദ്ദേഹം നിര്‍വഹിച്ചു. അസിസ്റ്റന്റ് ഖത്തീബ് ജമാലുദ്ദീന്‍ ഫൈസി പ്രാര്‍ഥന നടത്തി. മഹല്ല് പ്രസിഡന്റ് കുന്നപ്പള്ളി മജീദ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പി.യു ഷറഫ് കുട്ടി സ്വാഗതം പറഞ്ഞു. മഹല്ല് ഖത്വീബും മുദര്‍രിസുമായ ഐ.ബി ഉസ്മാന്‍ ഫൈസി ആമുഖ പ്രഭാഷണവും ഡോ. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണവും നടത്തി.
ബഷീര്‍ എടാട്ട്, മഹല്ല് വൈസ് പ്രസിഡന്റുമാരായ എസ്.മുഹമ്മദ് സാലിഹ്, സെക്രട്ടറിമാരായ എം.മുജീബ് റഹ് മാന്‍, എ.ബഷീര്‍, ഖജാന്‍ജി ഇ.എച്ച്.ഷാജഹാന്‍, നിസാമുദ്ദീന്‍ ഫൈസി, മുഹമ്മദ് ഹനീഫാ ബാഖവി, ടി.എച്ച് ജഅഫര്‍ മൗലവി, സക്കീര്‍ ഹുസൈന്‍ അല്‍ അസ്ഹരി, സനൂപ് കുഞ്ഞുമോന്‍, എം.രാജ തുടങ്ങിയവര്‍ പങ്കെടുത്തു.
എസ്.കെ.എസ്.എസ്.എഫ് മണ്ണഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുകൃതം ദറസ് വാര്‍ഷിക സപ്ലിമെന്റിന്റെ പ്രകാശനം തങ്ങള്‍ നിര്‍വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago