റിയാദിൽ മരണപ്പെട്ട മലയാളി നഴ്‌സിന്റെ മരണത്തിൽ ദുരൂഹത; എംബസിക്ക് അയച്ച മെയിലിൽ കൊല്ലപ്പെടുമെന്ന സൂചന
സഊദിയിലെ റിയാദിൽ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട മലയാളി നഴ്‌സിന്റെ മരണത്തിൽ ദുരൂഹത. ജോലി ചെയ്യുന്ന ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയ യുവതി ആശുപ്രത്രി സമീപമുള്ള താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. റിയാദിലെ അൽജസീറ ആശുപത്രിയിൽ സ്‌റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം ആർപ്പൂക്കര ചക്കുഴിയിൽ സൗമ്യ നോബിളിന്റെ (33) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ഭർത്താവ് നോബിൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിട്ടുണ്ട്. ആശുപത്രിക്കെതിരെ സൗമ്യ നൽകിയ പരാതി പുറത്ത് വന്നതോടെയാണ് ദുരൂഹത വർധിച്ചത്.
[caption id="attachment_895325" align="alignnone" width="440"] സൗമ്യ എംബസിക്ക് നൽകിയ പരാതി[/caption]
താൻ ജീവനൊടുക്കില്ലെന്നും മരിച്ചാൽ ആശുപത്രി അധികൃതരായിരിക്കും അതിനുത്തരവാദികളെന്നുമാണ് സൗമ്യ എംബസിക്കയച്ച പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഭവം നടക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പാണ് എംബസിക്ക് സൗമ്യ പരാതി നൽകിയതെന്നാണ് സൂചന. തന്നെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്‌താൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ആശുപത്രിക്കാണെന്ന് ആശുപത്രിയുടെ പേരെടുത്ത് പരാമർശിച്ച് പരാതിയിൽ പറയുന്നുണ്ട്. സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് എഗ്രിമെന്റ് പുതുക്കാനാണ് അവർ ആവശ്യപ്പെടുന്നത്. എനിക്ക് മാനസിക രോഗമെന്ന് ആശുപത്രി അധികൃതർ പറഞ്ഞേക്കാം.
എനിക്കുള്ള ആനുകൂല്യങ്ങൾ തരാതെ ടെർമിനേഷൻ എന്നാണ് പറയുന്നത്. ഇന്ത്യൻ എംബസിയിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ടെർമിനേഷൻ അവർ നീട്ടി വെച്ചിരിക്കുകയാണ്. ആശുപത്രി ടെർമിനേഷൻ ലെറ്റർ നൽകിയാൽ എനിക്ക് കിട്ടേണ്ട 30000 റിയാൽ ആനുകൂല്യം, എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ്, വിമാന ടിക്കറ്റ് എന്നിവ ലഭിക്കാൻ എന്നെ സഹായിക്കണമെന്നാണ് എംബസിക്ക് നൽകിയ പരാതിയിൽ സൗമ്യ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."