അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: മാലിന്യസംസ്‌കരണ പദ്ധതികളുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും കമ്മ്യൂനിറ്റി തലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഉറവിട മാലിന്യസംസ്‌കരണ ഉപാധികളുടെ പരിപാലനം, പുതിയ ഉപാധികള്‍ സ്ഥാപിക്കല്‍, അറ്റകുറ്റ പണികള്‍, അജൈവ വസ്തുക്കളുടെ ശേഖരണം, തരംതിരിക്കല്‍, പുനചംക്രമണത്തിന് കൈമാറല്‍, ഇനോക്കുലം വിതരണം തുടങ്ങിയ സിറോ വേസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംരംഭക അടിസ്ഥാനത്തില്‍ ഗ്രീന്‍ ടെക്‌നീഷ്യന്‍മാരാവാന്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. യോഗ്യത പത്താംക്ലാസ്. താല്‍പ്പര്യമുള്ളവര്‍ മേയ് 16 ന് മുന്‍പായി വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ചുവടെ പറയുന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗം അയയ്ക്കണം.
ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍, ഓള്‍ഡ് റൂറല്‍ ബ്ലോക്ക് ഓഫിസ് ബില്‍ഡിങ്, നിയര്‍ ലക്ഷ്മി തിയേറ്റര്‍, മണ്ണാറക്കോണം, വട്ടിയൂര്‍ക്കാവ്, പി.ഒ, തിരുവനന്തപുരം - 695013.
തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി താല്‍ക്കാലികമായി 35 പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: ബി.എഫ്.എസ്.സി ബിരുദം ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം എം.എസ്.സി സുവോളജിയോടൊപ്പം ഒരു വര്‍ഷത്തെ അക്വകള്‍ച്ചറിലുള്ള പ്രവൃത്തി പരിചയം.
താല്‍പ്പര്യമുള്ളവര്‍ ഫിഷറീസ് വകുപ്പിന്റെ www.fisheries.kerala.gov.in എന്ന വെബ്‌സൈറ്റിലെ രമൃലലൃ െഎന്ന ലിങ്കിലൂടെ മേയ് 15ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."