പ്ലസ്‌വണ്‍ പ്രവേശനം: രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഫലം അഡ്മിഷന്‍ വെബ്‌സൈറ്റായ ംംം.വരെമു.സലൃമഹമ.ഴീ്.ശി ലെ ടഡജജഘഋങഋചഠഅഞഥ ഞഋടഡഘഠട എന്ന ലിങ്കിലൂടെ ഇന്ന് രാവിലെ 10 മണി മുതല്‍ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ പ്രസ്തുത ലിങ്കിലൂടെ ലഭിക്കുന്ന രണ്ടുപേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ഈമാസം 26ന് വൈകിട്ട് നാലിന് മുന്‍പ് സ്ഥിരപ്രവേശനം നേടണം.
ഏകജാലകസംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കുമാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നത്.
ഈമാസം 21ന് വൈകിട്ട് നാലുമണിവരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുണ്ടായിരുന്ന 16,475 ഒഴിവുകള്‍ പരിഗണിക്കുന്നതിന് സംസ്ഥാനമൊട്ടാകെ 40,098 അപേക്ഷകളാണ് ലഭിച്ചത്. സംവരണതത്വം അനുസരിച്ച് നിലവിലുണ്ടായിരുന്ന വേക്കന്‍സി, ജില്ല ഒരു യൂനിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റിന് പരിഗണിച്ചത്.
സ്‌കൂളുകളില്‍നിന്ന് ഡാറ്റാ എന്‍ട്രി വെരിഫിക്കേഷന്‍ പിഴവു മൂലം അലോട്ട്‌മെന്റ് ലഭിക്കാതിരിക്കുകയും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരസിക്കപ്പെടുകയും ചെയ്ത അപേക്ഷകരുടെയും വിദൂര സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ചതുമായ വിവരങ്ങള്‍, ജൂണ്‍ 18ലെ സര്‍ക്കുലര്‍ പ്രകാരം പ്രസ്തുത അപേക്ഷകള്‍ വെരിഫിക്കേഷന്‍ നടത്തിയ സ്‌കൂളില്‍നിന്നും ഐ.സി.റ്റി സെല്ലിലേക്ക് അയച്ചുകിട്ടിയതും കൂടാതെ വിഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ മറ്റ് സ്‌കൂള്‍ കോമ്പിനേഷനിലേക്ക് മാറ്റമാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളും പരിഗണിച്ചു കൊണ്ടുള്ള റീ അലോട്ട്‌മെന്റ് ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവരും 26ന് വൈകിട്ട് നാലിന് മുന്‍പ് സ്ഥിരപ്രവേശനം നേടിയിരിക്കണം. ഏകജാലകസംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും നാളിതുവരെ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ ജില്ലയ്ക്കകത്തോ മറ്റു ജില്ലയിലെ സ്‌കൂളുകളിലേക്കോ കോഴ്‌സുകളിലേക്കോ ട്രാന്‍സ്ഫറിന് അപേക്ഷിക്കാനുളള തുടര്‍നിര്‍ദേശങ്ങള്‍ 28ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."