കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സുകള്‍ ദുരിത ബാധിതര്‍ക്ക് തുറന്ന് നല്‍കണമെന്നാവശ്യം
അടിമാലി: സംരക്ഷണമില്ലാതെ കാടുകയറിനാശത്തെ നേരിടുന്ന കെ എസ് ഇ ബി കോര്‍ട്ടേഴ്‌സുകള്‍ നവീകരിച്ച് ദുരിതബാധിതര്‍ക്ക് താല്‍ക്കാലിക പുനരധിവാസമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പള്ളിവാസല്‍, ചെങ്കുളം പവ്വര്‍ ഹൗസുകളുടെ നിര്‍മ്മാണ കാലത്ത് നിര്‍മ്മിട്ടുള്ള മുന്നൂറിലധികം ക്വാര്‍ട്ടേഴ്‌സുകളാണ് സംരക്ഷണില്ലാതെ നാശത്തെ നേരിടുന്നത്. പ്രളയക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് ക്യാമ്പുകള്‍ പിരിച്ച് വിട്ടതോടെ പോകാനിടമില്ലാതെ ബന്ധുവീടുകളിലും മറ്റുമായി അഭയം തേടിയിരിക്കുന്ന നൂറ്കണക്കിന് കുടുംബങ്ങളാണ് ഹൈറേഞ്ചേന്റെ വിവിധ മേഖലകളിലുള്ളത്.
എല്ലാം നഷ്ടപ്പെട്ട ഇവരുടെ പുനരധിവാസവും എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലയുടെ വിവിധ മേഖലകളില്‍ അനുദിനം നാശത്തെ നേരിടുന്ന കെ എസ് ഇ ബി കോര്‍ട്ടേഴ്‌സുകള്‍ നവീകരിച്ച് ദുരിത ബാധിതര്‍ക്ക് താല്‍ക്കാലികമായി പുനരധിവാസമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഇത്തരം ക്വാര്‍ട്ടേഴുകളില്‍ താല്‍ക്കാലികമായി താമസ സൗകര്യം ഒരുക്കുന്നതിലൂടെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്നതിനൊപ്പം ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സംരക്ഷിക്കുവാനും കഴിയും.1950കാലഘട്ടത്തില്‍ പന്നിയാര്‍, ചെങ്കുളം പവര്‍ ഹൈസ്സുകളുടെ നിര്‍മ്മാണത്തിനോട് അനുബന്ധിച്ച് ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് വേണ്ടി വെള്ളത്തുവല്‍ മേഖലയില്‍ മുന്നൂറോളം വരുന്ന ക്വാര്‍ട്ടേഴ്‌സുകളാണ് പണികഴിപ്പിച്ചത്. 1954ല്‍ ചെങ്കുളം പവര്‍ ഹൗസ് കമ്മീഷന്‍ ചെയ്തു. ഇതിന് ശേഷം ആളൊഴിഞ്ഞ് അനാഥമായ കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിന് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. നിലവില്‍ അമ്പതില്‍ താഴെയുള്ള കെട്ടിടങ്ങളില്‍ മാത്രമാണ് ജീവനക്കാര്‍ താമസിക്കുന്നത്. ബാക്കിയുള്ളവ കാടുകയറി മൂടി നാശത്തെ നേരിടുകയാണ്. മാത്രവുമല്ല ഇത്തരം കെട്ടിടങ്ങള്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്കടക്കം സാമൂഹ്യ വിരുദ്ധര്‍ കയ്യടക്കിയിരിക്കുന്ന അവസ്ഥയാണ്.
കെട്ടിടത്തിന്റെ തടിയുരുപ്പടികള്‍ വ്യാപകമായി മോഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് തന്നെ കെട്ടിടങ്ങള്‍ നവീകരിച്ച് സംരക്ഷിക്കുന്നതിനൊപ്പം ദുരിത ബാധിതര്‍ക്ക് ഇവിടെ താല്‍ക്കാലിത പുനരധിവാസം ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."