വെനസ്വല ജയിലില്‍ സംഘര്‍ഷം; 29 മരണം
കരാക്കസ്: വെനസ്വലയിലെ ജയിലില്‍ തടവുകാരും പൊലിസും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 29 തടവുപുള്ളികള്‍ കൊല്ലപ്പെട്ടു. 19 പൊലിസുകാര്‍ക്ക് പരുക്കുണ്ട്.
പോര്‍ച്ചുഗേസ സംസ്ഥാനത്തെ അക്കാരിഗ്വ നഗരത്തിലെ പൊലിസ് സ്റ്റേഷന്‍ ജയിലിലായിരുന്നു ഏറ്റുമുട്ടല്‍. ജയില്‍ചാട്ടം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടലെന്ന് പൊലിസ് പറഞ്ഞു.
തടവുകാര്‍ മൂന്ന് ഗ്രനേഡുകള്‍ പൊലിസിനു നേരെ എറിഞ്ഞതായി പറയപ്പെടുന്നു. അതേസമയം ജയിലിലെ തടവുകാരുടെ നേതാവായ പ്രാന്‍ എന്ന വില്‍ഫ്രഡ് റാമോസ് ബന്ദികളാക്കിയ സന്ദര്‍ശകരെ മോചിപ്പിക്കാന്‍ പ്രത്യേക പൊലിസ് സേന ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് തടവുകാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ഡയരക്ടര്‍ കാര്‍ലോസ് നിറ്റോ പറഞ്ഞു. പൊലിസ് വന്നതോടെ തടവുകാര്‍ വെടിവയ്ക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ തടവുകാരുടെ നേതാവായ വില്‍ഫ്രഡ് റാമോസും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയില്‍ ജയില്‍ സൗകര്യങ്ങള്‍ തീരെ കുറവുള്ള രാജ്യമാണ് വെനസ്വല. 2018ല്‍ വലന്‍സിയയിലെ പൊലിസ് ജയിലിലുണ്ടായ വെടിവയ്പില്‍ 68 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു. 2017ല്‍ ആമസോണ സ്‌റ്റേറ്റിലെ ജയിലിലുണ്ടായ കലാപത്തില്‍ 37 തടവുകാര്‍ കൊല്ലപ്പെട്ടു. 2011 മുതല്‍ രാജ്യത്തെ ജയിലുകളില്‍ 400ലധികം തടവുകാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."