ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനം; വിമാനസര്‍വിസ് ഒഴിവാക്കി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബാലി ദ്വീപില്‍ അഗ്നിപര്‍വതം പൊട്ടിയതിനെ തുടര്‍ന്ന് പത്തിലേറെ വിമാനസര്‍വിസുകള്‍ ഒഴിവാക്കി. ബാലിയിലേക്കുള്ള വിമാനങ്ങളും ബാലിയില്‍ നിന്ന് പുറത്തേക്കുള്ളവയും സര്‍വിസ് മാറ്റിവച്ചു. ബാലിയിലെ അഗോങ് അഗ്നിപര്‍വതമാണ് പൊട്ടിയൊഴുകിയത്. 2017 മുതല്‍ ഇത് സജീവമാണ്.
ഭീകരശബ്ദത്തോടെയുണ്ടായ അഗ്നിപര്‍വതസ്‌ഫോടനം നാലരമണിക്കൂറോളം നീണ്ടുനിന്നു. തിളച്ചുമറിയുന്ന ലാവ പ്രഭവകേന്ദ്രത്തില്‍ നിന്ന് മൂന്നു കിലോമീറ്ററോളം പുറത്തേക്കൊഴുകി. അഗ്നിപര്‍വത ലാവാപ്രവാഹത്തെ തുടര്‍ന്നുള്ള പുക 4000-5000 മീറ്റര്‍ ഉയരത്തില്‍ 1,000 മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു. സമീപത്തെ ഒന്‍പതു ഗ്രാമങ്ങളെ ലാവാപ്രവാഹം ബാധിച്ചു. ഈ അഗ്നിപര്‍വതം പൊട്ടി മുന്‍പ് പലതവണ ബാലി വിമാനത്താവളം അടച്ചിട്ടിട്ടുണ്ട്. 1963ലുണ്ടായ വന്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് ലാവാപ്രവാഹം ഒരുവര്‍ഷത്തോളം തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."