നഗരത്തില്‍ അനധികൃത നിര്‍മാണങ്ങള്‍ പെരുകുന്നു
വൈക്കം: നഗരസഭ പരിധിയില്‍ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പറത്തി അനധികൃത നിര്‍മാണ ജോലികള്‍ പെരുകുന്നു. ഉദ്യോഗസ്ഥരും ഇതിനെതിരെ കളം നിറയുന്നുണ്ടെങ്കിലും ഇതിനെല്ലാം പുല്ലുവില കല്‍പിച്ചാണ് നിര്‍മാണജോലികള്‍ നടക്കുന്നത്.
നഗരത്തില്‍ പുതുതായി വലിയകവലയില്‍ ആരംഭിച്ച വ്യാപാരകേന്ദ്രത്തിന്റെ രണ്ടാം നിലയിലെ കെട്ടിടം അനധികൃതമാണ്. ഇതിനെതിരെ പണികള്‍ ആരംഭിച്ച സമയത്തുതന്നെ നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും ഇതെല്ലാം അട്ടിമറിച്ച് പണികള്‍ പൂര്‍ത്തിയാക്കി. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനുമുന്നിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടത്തിനുമുകളില്‍ നിര്‍മാണ ജോലികള്‍ തകൃതിയായി നടക്കുകയാണ്. ചെയര്‍മാനും മുന്‍ചെയര്‍മാനും ഉള്‍പ്പെടെ ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് പണികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു.
പണികള്‍ ആരംഭിക്കുന്നതിനുമുന്‍പ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി നിര്‍മാണജോലികള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. നഗരത്തിന്റെ മുക്കിലും മൂലയിലും ഇതുപോലെ അനധികൃത നിര്‍മാണ ജോലികള്‍ തകൃതിയായി നടക്കുന്നുണ്ട്. മുന്‍ഭരണസമിതിയുടെ കാലത്താണ് പണികളെല്ലാം നടന്നത്.
നഗരത്തെ തകിടംമറിക്കുന്ന രീതിയില്‍ നടക്കുന്ന അനധികൃത നിര്‍മാണജോലികള്‍ക്കെതിരെ ചെയര്‍മാനും ജാഗ്രതയോടെ രംഗത്തുവരണം. അല്ലാത്തപക്ഷം ഇപ്പോഴത്തെ നിര്‍മാണങ്ങളെ മുന്‍നിര്‍ത്തി നിയമം കാറ്റില്‍പറത്തി പലരും വിപുലീകരണ പണികള്‍ ആരംഭിക്കും. വലിയകവലയില്‍ എറണാകുളം റോഡിനുസമീപം ഒരു ബഹുനില കെട്ടിടം പൂര്‍ത്തിയായെങ്കിലും ഇതിനു സംസ്ഥാന വിജിലന്‍സ് വകുപ്പ് പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടുണ്ട്.
നഗരസഭ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെങ്കിലും പിഴ ഈടാക്കി ഈ കെട്ടിടത്തിന് അനുമതി നല്‍കാന്‍ സാധിക്കും. ഇതുപോലുള്ള നേര്‍ക്കാഴ്ചകള്‍ നിലനില്‍ക്കുമ്പോഴാണ് നഗരത്തെ വിറപ്പിക്കുന്ന രീതിയില്‍ നടക്കുന്ന നിര്‍മാണജോലികളോണ് വിജിലന്‍സ് പോലും കണ്ണടക്കുന്നത്. ഒരു ചെറുകിട കച്ചവടക്കാരന്‍ കടയ്ക്ക് മുന്നില്‍ ഷീറ്റ് വലിച്ചുകെട്ടിയാല്‍ അവിടെ ഓടിയെത്തി പിഴ ഈടാക്കുകയും ഇതെല്ലാം പൊളിച്ചുമാറ്റുകയും ചെയ്യുന്നവരാണ് വന്‍കിടക്കാരോട് മൃദുസമീപനം പുലര്‍ത്തുന്നത്. കയ്യേറ്റക്കാരോട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മൗനമാണ്. ഇതെല്ലാമാണ് ഇവരുടെ തോന്ന്യാസങ്ങള്‍ക്ക് കുടപിടിക്കുന്നത്. അതുപോലെ നിര്‍മാണജോലികള്‍ക്കെതിരെ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടും കല്‍പിച്ചു രംഗത്തുവന്നിട്ടും പോലീസ് കാണിക്കുന്ന അലംഭാവം വിവാദമായിട്ടുണ്ട്.
നിര്‍മാണ ജോലികള്‍ അനധികൃതമായി നടത്തുന്നതിനെതിരെ കേസ് എടുത്ത് നടപടി സ്വീകരിക്കാന്‍ പോലീസിനു സാധിക്കും. ഇവര്‍ ഒളിഞ്ഞുകളിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."