HOME
DETAILS
MAL
മിഥുനക്ക് ലഭിച്ച ഗ്രാന്റ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി
backup
September 10 2018 | 07:09 AM
കല്‍പ്പറ്റ: ഒന്നാം ക്ലാസ് മുതല്‍ ലഭിച്ച ഗ്രാന്റ് തുക സ്വരുക്കൂട്ടി വച്ച പട്ടികവര്‍ഗ വിദ്യാര്‍ഥിനി തുക മുഴുവനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി.
പടിഞ്ഞാറത്തറ എ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മിഥുന മോഹനാണ് നാലായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട മിഥുനക്ക് ഒന്നാം ക്ലാസ് മുതല്‍ ലഭിച്ചതുക സ്കൂളിലെ സഞ്ചയ്ക അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. ഈ തുകയാണ് കൈമാറാന്‍ തീരുമാനിച്ചത്. കലക്ട്രേറ്റില്‍ എത്തി എ.ഡി.എമ്മിന് മിഥുന സമ്മതപത്രവും തുകയും നല്കി. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണമായി സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ തുക സര്‍ക്കാറിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ എ.ഡി.എം നിര്‍ദേശം നല്കി. അച്ഛന് മോഹനനൊപ്പമാണ് മിഥുന എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."