പാറ്റന്റ് നേടുന്നതിനെക്കുറിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വെബിനാര്‍ നടത്തുന്നു
കോഴിക്കോട്: ഗവേഷണങ്ങളിലൂടെ നേടിയെടുക്കുന്ന അറിവുകള്‍ക്ക് നിയമപരമായ പാറ്റന്റ് നേടുന്നതിന് അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും സഹായം നല്‍കുന്നതിനെക്കുറിച്ചും ബൗദ്ധിക സ്വത്തവകാശ നിയമങ്ങളെ ആറിച്ചും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഒക്ടോബര്‍ 22 ന് വെബിനാര്‍ നടത്തുന്നു. കേരള സര്‍ക്കാര്‍ പുതുതായി ആരംഭിച്ച ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനു കീഴിലുള്ള ഐപ്രിക്ക് (IPRICK) അഥവാ ബൗദ്ധിക സ്വത്തവകാശ വിവര കേന്ദ്രവുമായി ചേര്‍ന്ന് സര്‍വകലാശാല അഭ്യന്തര ഗുണനിലവാര സമിതിയാണ് (IQAC) വെബിനാര്‍ നടത്തുന്നത്.
കാലിക്കറ് വൈസ് ചാന്‍സലര്‍ പ്രൊഫ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ ഡോ. വി. അജിത് പ്രഭു, എസ്. ഷഫീക്ക് എന്നിവര്‍ വിഷയാവതരണം നടത്തും. കാലിക്കറ്റ് പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. എം നാസര്‍, രജിസ്ട്രാര്‍ ഡോ. സി എല്‍ ജോഷി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ കെ ഹനീഫ, പ്രൊഫ.എം മനോഹരന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.വി സാബു എന്നിവരും സെമിനാറില്‍ പങ്കെടുക്കും. വെബിനാറില്‍ പങ്കെടുക്കാന്‍ ആംഹിക്കുന്നവര്‍ https://forms.gle/VFe35yoLKpgNVfXz7 എന്ന ലിങ്കിലൂടെ ഒക്ടോബര്‍ 21 നു മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് IQAC ഡയറക്ടര്‍ ഡോ. ശിവദാസന്‍. പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."