HOME
DETAILS
MAL
ശമ്പള പരിഷ്കരണം നടപ്പിലാക്കണം
backup
July 24 2016 | 22:07 PM
ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയിലെ അധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കും പത്താം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കലാമണ്ഡലം യൂനിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലും ആനുകൂല്യങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടും കലാമണ്ഡലത്തില്‍ ലഭ്യമാകാത്തത് തികഞ്ഞ വെല്ലുവിളിയാണ് ഇത് അംഗീകരിയ്ക്കാനാവില്ല. പ്രതിഷേധ യോഗത്തില്‍ പ്രസിഡന്റ് സി. ജയചന്ദ്രന് അധ്യക്ഷനായി. ജി. കൃഷ്ണകുമാര്‍, കെ.ആര് രാജേഷ്, കെ. അനില്‍ , പി.ആര് ജയചന്ദ്രന് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."