ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ കൊവിഡ് പരിശോധനക്ക് ഇനി പോലീസ് നായകളും.. (വീഡിയോ കാണാം)
മനാമ: ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ കൊവിഡ് പരിശോധനക്ക് പൊലീസ് നായ്ക്കളെയും ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരം ലഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്ക്കളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ഇതോടനുബന്ധിച്ച് നായ്ക്കളെ ഉപയോഗിച്ച് കോവിഡ് ബാധ കണ്ടെത്തുന്നതിനുള്ള പരീക്ഷണ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
പൊതുസുരക്ഷ ശക്തിപ്പെടുത്താനും കോവിഡ് ബാധിതരെ കണ്ടെത്താനും ഇത് കൂടുതല്‍ സഹായകമാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള പരിശോധനരീതികള്‍ അവലംബിക്കുന്നതോടൊപ്പം നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിെൻറ സാധ്യതകളും പരിഗണിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ പരിശോധനയുടെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
https://youtu.be/bFHg_aqpJgQ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."