HOME
DETAILS
MAL
പുതിയ മെഡി. കോളജുകള്‍ അനുവദിക്കുന്നത് വെല്ലുവിളി: ഐ.എം.എ
backup
May 26 2019 | 17:05 PM
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കരുതെന്ന് ഐ.എം.എ സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള പല മെഡിക്കല്‍ കോളജുകളിലും രോഗികളോ ഡോക്ടര്‍മാരോ ഇല്ലാത്ത അവസ്ഥയാണ്. ഇവിടങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരവും അതീവ ദയനീയാവസ്ഥയിലാണ്. അതിനാല്‍ സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ കോളജുകള്‍ ആവശ്യമില്ലെന്നും യോഗം വിലയിരുത്തി. നിലവില്‍ 16ഓളം മെഡിക്കല്‍ കോളജുകള്‍ പുതുതായി തുടങ്ങാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ളവയുടെ നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."