കാട്ടാനശല്യം; വടക്കനാട് പച്ചാടിയില്‍ ജീവിതം ദുഷ്‌കരം
നായിക്കട്ടി: കാട്ടാനയുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടി നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട് പച്ചാടി ഗ്രമാവാസികള്‍. സന്ധ്യമയങ്ങുന്നതോടെ പ്രദേശത്ത് ഇറങ്ങുന്ന കാട്ടാനകള്‍ കൃഷിനാശത്തിന് പുറമെ മനുഷ്യജീവനും ഭീഷണിയാകുകയാണ്.
പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങാനുള്ള പ്രധാന കാരണം. രാപകല്‍ വ്യത്യാസമില്ലാതെയാണ് പ്രദേശത്ത് കാട്ടാനകളെത്തുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാന വ്യാപക കൃഷി നാശം വരുത്തിയിരുന്നു. പച്ചാടി പാലക്കാട്ടില്‍ ബിജുവിന്റെ കുലയ്ക്കാറായ വാഴകളും തെങ്ങുകളുമാണ് നശിപ്പിച്ചത്.
ലക്ഷങ്ങള്‍ മുടക്കി വൈദ്യുത കമ്പിവേലി സ്ഥാപിച്ചിരുന്നെങ്കിലും ഇത് ഒരു മാസം മാത്രമാണ് കൃത്യമായി പ്രവര്‍ത്തിച്ചത്. 2011-12 വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് അനുവദിച്ച ഏഴര ലക്ഷം രൂപമുടക്കിയാണ് വൈദ്യുതി കമ്പിവേലി നിര്‍മിച്ചത്. വടക്കനാട് അണ്ണിമൂല മുതല്‍ പണയമ്പം വരെ ആറ് കിലോമീറ്റര്‍ ദൂരമാണ് വനാതിര്‍ത്തിയില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ചത്.
എന്നാല്‍ ഫെന്‍സിങ് സ്ഥാപിച്ച് കേവലം ഒരു മാസം മാത്രമാണ് ഇത് പ്രവര്‍ത്തനസജ്ജമായിരുന്നത്. പിന്നീട് കാട്ടാന കമ്പിവേലി മറികടക്കാനുള്ള ശ്രമങ്ങളില്‍ കമ്പി പൊട്ടിയും കാലുകള്‍ വളഞ്ഞും നശിച്ചു. ഇതിനു വേണ്ടി സ്ഥാപിച്ച സോളാര്‍ പാനലും ബാറ്ററികളും അനാഥമായി കിടക്കുകയാണ്.
ഫെന്‍സിങ് ജനകീയ കമ്മിറ്റിയെ ഏല്‍പ്പിക്കാതെ കരാറുകാരനെ ഏല്‍പ്പിക്കകയും യഥാസമയങ്ങളില്‍ അറ്റകുറ്റ പണികള്‍ ചെയ്യാതിരുന്നതുമാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കുന്നത്്. അനര്‍ട്ടിനെയാണ് പദ്ധതി ഏല്‍പ്പിച്ചത്. അഞ്ച് വര്‍ഷത്തെ അറ്റകുറ്റപണികള്‍ വരെ ഇവര്‍ നടത്തണം. എന്നാല്‍ ഫെന്‍സിങ് നാശമായ വിവരം അറിഞ്ഞിട്ടും ഇവര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വൈദ്യുതി കമ്പിവേലി തകര്‍ന്ന സമയത്ത് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിലേക്ക് പരാതി അയച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ എത്തി പരിശോധന നടത്തി പോയതല്ലാതെ ഇതുവരെ ഇത് പുനസ്ഥാപിക്കാന്‍ നടപടിയായിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
ഇത്തരത്തില്‍ ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് വനാതിര്‍ത്തികളില്‍ സ്ഥാപിച്ച വൈദ്യുത ഫെന്‍സിങും വന്യമൃഗശല്യത്തിനൊപ്പം പ്രദേശവാസികള്‍ക്ക് ദുരിതമാവുകയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."