കൊല്ലം - തിരുമംഗലം പാതയില്‍ അപകട സാധ്യതയേറുന്നു
കൊല്ലം: കൊല്ലം - തിരുമംഗലം പാതയിലുള്ള കൊടുംവളവുകളും കുഴികളും വാഹനയാത്രികര്‍ക്ക് അപകട ഭീഷണിയാവുന്നു. അപകടസാധ്യത ഏറെയുള്ള ഇവിടെ സൈന്‍ ബോര്‍ഡുകളോ ദിശാ സൂചികകളോ സ്ഥാപിക്കാത്തത് വാഹനയാത്രക്കാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ മൂന്നുവാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇടമണ്‍ യു.പി.എസ് ജങ്ഷന്‍, ഷണ്‍മുഖ ക്ഷേത്രത്തിന് സമീപം, കുന്നുംപുറം ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ഒരു കിലോമീറ്ററിനുള്ളിലായി അപകടങ്ങള്‍ നടന്നത്.
കനത്ത മഴയില്‍ റോഡിന്റെ ഇരുവശത്തെയും മണ്ണ് കുത്തിയൊലിച്ച് പോയിരുന്നു. ഇത് കാരണം എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. അതേസമയം, പുനലൂരിനും തമിഴ്‌നാട് അതിര്‍ത്തിക്കും മധ്യേയുള്ള പുനലൂര്‍ വാളക്കോട്, കലയനാട്, പ്ലാച്ചേരി, വെള്ളിമല തണ്ണിവളവ് എന്നിവിടങ്ങളിലെ വളവില്‍ നിരവധി വാഹനാപകടങ്ങളാണ് നടന്നത്. ഈ സ്ഥലങ്ങളിലെ വെളിച്ച സംവിധാനം കുറവായതിനാലാണ് രാത്രിയില്‍ അപകടസാധ്യത കൂടുന്നത്. മറ്റു ദേശീയപാതകളില്‍ വാഹനയാത്രയുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ ഈ പാതയിലില്ല. പ്ലാച്ചേരി മുതല്‍ കലയനാട് വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരമുള്ള ഇറക്കം കഴിഞ്ഞാല്‍ കൊടുംവളവിലൂടെയാണ് കലയനാട് അടിപ്പാത വഴി കലയനാട് ജങ്ഷനിലേക്കു പ്രവേശിക്കുന്നത്. ഇവിടെയും വേഗം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."